Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗള്‍ഫ് മേഖലകളിലേക്ക്​ സര്‍വിസ്​ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

text_fields
bookmark_border
കേരളത്തിലെ നാല്​ വിമാനത്താവളങ്ങളിൽ നിന്നും സർവിസ്​
ഗള്‍ഫ് മേഖലകളിലേക്ക്​ സര്‍വിസ്​ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
cancel

ദുബൈ: കേരളത്തില്‍ നിന്നും യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്സ്​പ്രസ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്​, കണ്ണൂർ തുടങ്ങിയ കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ക്ക് പുറമെ അമൃത്സര്‍, ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍, ലക്​നോ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളില്‍ നിന്നും ഗള്‍ഫ് മേഖലകളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ 30 മുതലാണ് സര്‍വിസുകള്‍ പുനരാരംഭിച്ചത്.

ദുബായ്, അബുദാബി, റാസല്‍ ഖൈമ, ഷാര്‍ജ, അല്‍ ഐന്‍, മസ്‌ക്കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്‌റൈന്‍, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചത്. അവധിക്കാലം കൂടി എത്തുന്നതോടെ കുടുംബ സമേതം യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികള്‍ക്ക് ഇത് ഗുണകരമാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air India Express resumes services to the Gulf regions
Next Story