Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎയർ ഇന്ത്യ എക്സ്പ്രസ്...

എയർ ഇന്ത്യ എക്സ്പ്രസ് അവഗണന: മുഖ്യമന്ത്രിക്ക് കത്തയച്ചു

text_fields
bookmark_border
എയർ ഇന്ത്യ എക്സ്പ്രസ് അവഗണന: മുഖ്യമന്ത്രിക്ക് കത്തയച്ചു
cancel

സലാല: കേരളത്തിൽ നിന്നും സലാലയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാത്തതിൽ കേരള സർക്കാറിൻറെയും പാർലമെൻറ് അംഗങ്ങളുടെയും ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കേരളത്തിൽ നിന്നുള്ള എം.പിമാരായ പ്രിയങ്ക ഗാന്ധി, കെസി. വേണുഗോപാൽ, ഷാഫി പറമ്പിൽ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവർക്കും ഇമെയിൽ വഴി നിവേദനം അയച്ചതായി പ്രവാസി വെൽഫെയർ സലാല അറിയിച്ചു.

കേരളത്തിലെ പ്രവാസി വെൽഫെയർ ഫോറം ഭാരവാഹികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിഷയത്തിൻ്റെ ഗൗരവം ശ്രദ്ധയിൽപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഇറാൻ - അമേരിക്ക- ഇസ്രായേൽ യുദ്ധത്തെ തുടർന്ന് മേഖലയിൽ ഉടലെടുത്ത സംഘർഷ സാഹചര്യങ്ങൾ പ്രവാസികളുടെ തൊഴിലിനും സംരംഭങ്ങൾക്കും വലിയ ആഘാതങ്ങൾ സൃഷ്ടിച്ചതായും കോവിഡ് കാലത്തെക്കാൾ വലിയ സാമ്പത്തിക ആഘാതത്തിലേക്കാണ് പ്രവാസലോകം നീങ്ങുന്നതെന്നും ഈ സാഹചര്യത്തിൽ തുണയാകേണ്ട സംവിധാനങ്ങൾ പ്രവാസികളെ അവഗണിക്കുന്നത് പ്രതിഷേധാർഹമാണെന്നും പ്രവാസി വെൽഫെയർ വർക്കിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

തൊഴിൽ വ്യാപാര മേഖലകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടികളെ മുൻനിർത്തി പ്രവാസികൾ സാമ്പത്തിക അച്ചടക്കം പാലിക്കുകയും ചെലവുകൾ ചുരുക്കി പ്രതിസന്ധികാലത്തെ അതിജീവിക്കുവാൻ ശ്രമിക്കണമെന്ന് പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് പറഞ്ഞു.

മേഖലയിലെ സംഘർഷ സാഹചര്യം പൂർണമായും അവസാനിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ കാര്യക്ഷമമായി ഇടപെടേണ്ടതുണ്ടെന്ന് വൈസ് പ്രസിഡൻറ് സജീബ് ജലാൽ പറഞ്ഞു.വഹീദ് ചേന്ദമംഗല്ലൂർ, രവീന്ദ്രൻ നെയ്യാറ്റിൻകര, തസ്റീന ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salalahKuwaitair India ExpressLetterVD Satheesan
News Summary - Air India Express neglect: Letter sent to Chief Minister
Next Story