Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനവി മുംബൈയിൽനിന്ന്...

നവി മുംബൈയിൽനിന്ന് അബൂദബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്; ബുക്കിങ് തുടങ്ങി

text_fields
bookmark_border
നവി മുംബൈയിൽനിന്ന് അബൂദബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്; ബുക്കിങ് തുടങ്ങി
cancel

അബൂദബി: അബൂദബിയിലേക്ക്​ മഹാരാഷ്ട്രയിലെ പുതിയ വിമാനത്താവളമായ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നേരിട്ടുള്ള സർവീസ് എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. ഇതോടെ നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര സർവീസ് നടത്തുന്ന ആദ്യ എയർലൈൻ എന്ന നേട്ടവും എയർ ഇന്ത്യ എക്സ്പ്രസിന് കരസ്ഥമായി. പുതിയ അബൂദബി-നവി മുംബൈ സർവീസ് 2026 ജൂലൈ 15 മുതൽ ആരംഭിക്കും.

ആദ്യഘട്ടത്തിൽ ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് സർവീസുകളും, ജൂലൈ 29 മുതൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായി മൂന്ന് സർവീസുകളും നടത്തും.

ഈ റൂട്ടിലേക്കുള്ള ബുക്കിങ്​ ഇപ്പോൾ എയർലൈന്‍റെ വെബ്‌സൈറ്റായ airindiaexpress.com, മൊബൈൽ ആപ്പ്, മറ്റ് പ്രമുഖ ബുക്കിങ്​ ചാനലുകൾ എന്നിവയിലൂടെ ലഭ്യമാണ്.

പുതിയ റൂട്ട് ഉൾപ്പടെ, എയർ ഇന്ത്യ എക്സ്പ്രസ് നവി മുംബൈയിൽ നിന്ന് ആഴ്ചയിൽ 30 സർവീസുകൾ നടത്തും. ഇത് വിമാനത്താവളത്തെ അബൂദബി, ബെംഗളൂരു, ഡൽഹി എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Air India Express launches direct flight service from Navi Mumbai to Abu Dhabi; bookings open
Next Story