Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി-കൊച്ചി റൂട്ടിൽ...

അബൂദബി-കൊച്ചി റൂട്ടിൽ എയർ ഇന്ത്യ  എക്​സ്​പ്രസ്​ മൂന്ന്​ സർവീസുകൾ കൂടി തുടങ്ങുന്നു

text_fields
bookmark_border
അബൂദബി-കൊച്ചി റൂട്ടിൽ എയർ ഇന്ത്യ  എക്​സ്​പ്രസ്​ മൂന്ന്​ സർവീസുകൾ കൂടി തുടങ്ങുന്നു
cancel

അബുദബി: എയർ ഇന്ത്യ എക്​സ്​പ്രസ്​ അബൂദബിയിൽനിന്ന്​ കൊച്ചിയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടുന്നു. അബൂദബി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന്​ കൊച്ചിയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ അധികം നടത്തുമെന്ന് എയർ ഇന്ത്യ എക്​സ്​പ്രസ്​ ട്രാവൽ കൺസൽട്ടൻറ് അബ്​ദുൽ സാലി പറഞ്ഞു. ജൂൺ 15 മുതലാണ് പുതിയ സർവീസുകൾ ആരംഭിക്കുക.

തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക്​ ഏറെ ഉപകരിക്കുന്ന നടപടിയാണിത്. നിലവിൽ ദിവസേന ഒരു സർവീസ് മാത്രമാണ് എയർ ഇന്ത്യ എക്സ്പ്രസിന് അബൂദബി^കൊച്ചി റൂട്ടിലുള്ളത്‌. യാത്രക്കാരധികമുള്ള വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും പുതിയതായി ആരംഭിക്കുന്ന സർവീസ് നടത്തുക. പുലർച്ചെ 4.55ന് അബുദാബിയിൽ നിന്ന് പുറപ്പെട്ട് രാവിലെ 10.30ന് കൊച്ചിയിൽ എത്തുന്ന വിധത്തിലായിരിക്കും പുതിയ സർവീസ്. കൊച്ചിയിൽ നിന്ന് പുലർച്ചെ 1 .25ന് മടങ്ങുന്ന വിമാനം 3.55ന് അബുദബിയിലെത്തും. 

അബൂദബിയിൽനിന്ന് 30 കിലോയാണ് ബാഗേജിന് അനുമതി. ഏഴുകിലോ ഹാൻഡ് ബാഗിലും സൂക്ഷിക്കാം. എന്നാല്‍, തിരികെ വരുമ്പോൾ ഇത് യഥാക്രമം 20 കിലോയും ഏഴ്​ കിലോയുമായിരിക്കും. ഗൾഫ് വ്യോമയാന മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതി​​​െൻറ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india express kochi to abudabi
News Summary - air india express kochi to abudabi
Next Story