ദുബൈയിൽനിന്ന് കുട്ടികളെ തനിയെ അയക്കാൻ കൂടുതൽ പണം നൽകണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്
text_fieldsഅബൂദബി: ദുബൈയിൽനിന്ന് തനിച്ച് യാത്രചെയ്യുന്ന കുട്ടികളുടെ ടിക്കറ്റിന് (അൺ അക്കം പനീഡ് മൈനർ പാസഞ്ചർ) അധികതുക ഇൗടാക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനിച്ചു. ദുബൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗം ഇതിനുള്ള നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് ഇൗ നടപടിയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. ഒരു വശത്തേക്കുള്ള യാത്രക്ക് 165 ദിർഹ (ഏകദേശം 3150 രൂപ)മാണ് അധികം നൽകേണ്ടത്. ഇരുവശത്തേക്കും തനിച്ച് യാത്രചെയ്യുകയാെണങ്കിൽ 330 ദിർഹം വിമാന ടിക്കറ്റിനുപുറമെ നൽകണം.
നേരേത്ത ഇതിനായി പ്രത്യേക നിരക്ക് ഈടാക്കിയിരുന്നില്ല. പുതുതായി ഏർപ്പെടുത്തിയ നിരക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ഈടാക്കും. എയർ ഇന്ത്യ എക്സ്പ്രസിെൻറ സിറ്റിയിലെയും വിമാനത്താവളത്തിലെയും ഒാഫിസുകളിൽനിന്ന് മാത്രേമ ഇത്തരം ടിക്കറ്റുകൾ ലഭിക്കൂ. നേരേത്ത ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കിൽ എയർഇന്ത്യ എക്സ്പ്രസ് ഓഫിസിലെത്തി അധികതുക അടക്കണം. ഒാൺലൈൻ വഴിയോ ട്രാവൽ ഏജൻസി വഴിയോ ടിക്കറ്റ് എടുക്കാനാവില്ല. മറ്റ് ഏജൻസികൾവഴി ബുക്ക് ചെയ്തവർ അവ റദ്ദാക്കി പുതിയ ടിക്കറ്റ് എടുക്കണമെന്നും അറിയിപ്പിൽ പറയുന്നു. നിലവിൽ ദുബൈ വിമാനത്താവളത്തിന് മാത്രമാണ് അധികനിരക്ക് ബാധകമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
