Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​ട്രെച്ചർ...

സ്​ട്രെച്ചർ സൗകര്യമുള്ള ടിക്കറ്റ്​: നിരക്ക്​ വർധനയിൽ നിന്ന്​ ഗൾഫ്​ സെക്​ടർ ഒഴിവാക്കി

text_fields
bookmark_border
സ്​ട്രെച്ചർ സൗകര്യമുള്ള ടിക്കറ്റ്​: നിരക്ക്​ വർധനയിൽ നിന്ന്​ ഗൾഫ്​ സെക്​ടർ ഒഴിവാക്കി
cancel

ദുബൈ: രോഗികളെ കൊണ്ടുപോകുന്നതിനുള്ള സ്​ട്രെച്ചർ സംവിധാനത്തോടെയുള്ള ടിക്കറ്റി​​​​​െൻറ വർധിപ്പിച്ച നിരക്കിൽ നിന്ന്​ എയർ ഇന്ത്യ ഗൾഫ്​ സെക്​ടറിനെ ഒഴിവാക്കി. നിരക്ക്​ വർധന സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ പ്രവാസികളും അവരുടെ സംഘടനകളും ഉയർത്തിയ ശക്​തമായ പ്രതിഷേധത്തെ തുടർന്നാണ്​ നടപടി. ഗൾഫിൽനിന്നുള്ള വിമാനങ്ങളിൽ സ്​ട്രെച്ചർ ടിക്കറ്റിന്​ പഴയ നിരക്ക്​ തന്നെ ഇൗടാക്കിയാൽ മതിയെന്ന്​ കാണിച്ചുള്ള സർക്കുലർ ഒാഫിസുകളിൽ എത്തിയതായി എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.

സാധാരണ ടിക്കറ്റി​​​​​െൻറ ആറിരട്ടിയും നികുതിയുമടങ്ങിയതായിരുന്നു സ്​ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റി​​​​​െൻറ നിരക്ക്​. ഇത്​ ഏകദേശം 4600 ദിർഹം മുതൽ 7000 ദിർഹം വരെയായിരുന്നു. ഇതാണ്​ ജൂലൈ 20 മുതൽ അഞ്ചിരട്ടിയോളം വർധിപ്പിച്ചിരുന്നത്​.  

നിരക്ക്​ വർധന പിൻവലിക്കുന്നതിന്​ ഇടപെടണമെന്നാവ​ശ്യപ്പെട്ട്​ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി സുരേഷ്​ പ്രഭുവിന്​ കത്തയച്ചിരുന്നു. പ്രവാസികൾക്ക്​ താങ്ങാനാവാത്ത നിരക്ക്​ വർധനയാണ്​ എയർ ഇന്ത്യ വരുത്തിയതെന്ന്​ മുഖ്യമന്ത്രി കത്തിൽ കുറ്റപ്പെടുത്തി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiagulf newsmalayalam newsTicket Fair
News Summary - Air India exempts UAE from fare hike for stretcher services-Gulf News
Next Story