Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
air india
cancel
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽനിന്ന്​...

യു.എ.ഇയിൽനിന്ന്​ ഇന്ത്യയിലേക്ക്​​ പി.സി.ആർ പരിശോധന ഒഴിവാക്കി എയർ ഇന്ത്യയും

text_fields
bookmark_border

ദുബൈ: യു.എ.ഇയിൽനിന്ന്​ ഇന്ത്യയിലേക്ക്​ യാത്ര ചെയ്യുന്നവരുടെ​ പി.സി.ആർ പരിശോധന ഒഴിവാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഇന്ത്യയിൽനിന്ന്​ വാക്​സിനെടുത്തവർക്കാണ്​ ഇളവ്​ നൽകിയിരിക്കുന്നത്​. ഗോ എയറിന്​ പിന്നാലെയാണ്​ എയർ ഇന്ത്യയും സമാന തീരുമാനമെടുത്തത്​.

ഇന്ത്യയിൽ രണ്ട്​ ഡോസ്​ വാക്​സിനേഷനും പൂർത്തീകരിച്ചിരിക്കണം. യാത്രക്ക്​ മുമ്പ്​​ എയർസുവിധ പോർട്ടലിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ്​ അപ്​ലോഡ്​ ചെയ്യണം.

ഇന്ത്യയിലെ വാക്സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റീവ്​ ഫലം അപ്​ലോഡ്​ ചെയ്യണമെന്നും എയർ ഇന്ത്യയുടെ സർക്കുലറിൽ പറയുന്നു. അതേസമയം, ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ ഇൻഡിഗോ എയർലൈനും ഇത്തരത്തിൽ​ യാത്ര അനുവദിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pcruaeair india
News Summary - Air India also waives PCR inspection from UAE to India
Next Story