Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​യ​ർ ഇ​ന്ത്യ, എ​യ​ർ...

എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് കൂ​ടു​ത​ൽ​ സ​ർ​വി​സു​ക​ൾ നി​ർ​ത്തു​ന്നു

text_fields
bookmark_border
Air India
cancel

ദു​ബൈ: എ​യ​ർ ഇ​ന്ത്യ​യു​ടെ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ന്‍റെ​യും ഇ​ന്ത്യ​യി​​ലേ​ക്കു​ള്ള കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ നി​ർ​ത്തു​ന്നു. മാ​ർ​ച്ച്​ 26 മു​ത​ലാ​ണ്​ യു.​എ.​ഇ​യി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള സ​ർ​വി​സു​ക​ളി​ൽ ചി​ല​ത്​ നി​ർ​ത്തു​ന്ന​ത്. പു​തി​യ വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ളി​ൽ​നി​ന്ന്​ നി​ല​വി​ലെ വി​മാ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കി.

ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​മു​ള്ള എ​യ​ർ​ഇ​ന്ത്യ​യു​ടെ എ.​ഐ-997 കോ​ഴി​ക്കോ​ട്-​ഷാ​ർ​ജ, എ.​ഐ-998 ഷാ​ർ​ജ - കോ​ഴി​ക്കോ​ട്, എ.​ഐ-937 കോ​ഴി​ക്കോ​ട് - ദു​ബൈ, എ.​ഐ-998 ദു​ബൈ - കോ​ഴി​ക്കോ​ട്, തി​ങ്ക​ളാ​ഴ്ച​ക​ളി​ലു​ള്ള എ.​ഐ- 903 ഇ​ന്ദോ​ർ-​ദു​ബൈ, ശ​നി​യാ​ഴ്ച​ക​ളി​ലു​ള്ള എ.​ഐ- 903 ദു​ബൈ - ഇ​ന്ദോ​ർ, ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സ​മു​ള്ള എ.​ഐ -994 ദു​ബൈ - ഗോ​വ, എ.​ഐ -994 ഗോ​വ- ദു​ബൈ സ​ർ​വി​സു​ക​ളാ​ണ്​ നി​ർ​ത്തു​ന്ന​ത്. എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ഐ.​എ​ക്സ്​-247 മും​ബൈ -ദു​ബൈ, ഐ.​എ​ക്സ്​-248 ദു​ബൈ - മും​ബൈ, ഡ​ൽ​ഹി - ദു​ബൈ സെ​ക്ട​റി​ലു​ള്ള ഐ.​എ​ക്സ്​-141 സ​ർ​വി​സു​ക​ൾ എ​ന്നി​വ​യാ​ണ് നി​ർ​ത്തു​ന്ന​ത്.

ഈ ​സെ​ക്ട​റു​ക​ളി​ൽ മു​ൻ​കൂ​ട്ടി ടി​ക്ക​റ്റെ​ടു​ത്ത​വ​ർ എ​യ​ർ​ഇ​ന്ത്യ​യു​ടെ​യും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ​യും സെ​യി​ൽ​സ് ടീ​മി​നെ ഫോ​ൺ മു​ഖേ​ന ബ​ന്ധ​പ്പെ​ട്ട് ടി​ക്ക​റ്റു​ക​ൾ മാ​റ്റി ബു​ക്ക് ചെ​യ്യ​ണ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ൺ: എ​യ​ർ​ഇ​ന്ത്യ: 06 5970444, എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് 06 5970303.

ഷാ​ർ​ജ, ദു​ബൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് കോ​ഴി​ക്കോ​ടേ​ക്കും തി​രി​ച്ചു​മു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​ന സ​ർ​വി​സ് പൂ​ർ​ണ​മാ​യും നി​ർ​ത്തു​ന്നു​വെ​ന്നും ഈ ​സ​ർ​വി​സു​ക​ൾ സ​മ​യ​ത്ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഏ​റ്റെ​ടു​ക്കു​മെ​ന്നും എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി​യെ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ മാ​ർ​ച്ച് 12ന് ​അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEAir India ExpressAir India
News Summary - Air India, Air India Express to suspended more services
Next Story