എയർബാഗിലെ തകരാർ: യു.എ.ഇയിൽ അര ലക്ഷം പജേറോ തിരിച്ചുവിളിച്ചു
text_fieldsഅബൂദബി: എയർബാഗിലെ തകരാർ കാരണം 2013 മുതൽ 2017 വരെ പുറത്തിറക്കിയ മിറ്റ്സുബിഷി പജേറോ വാഹനങ്ങൾ സാമ്പത്തിക മന്ത്രാലയം തിരിച്ചുവിളിച്ചു. വി90ഡബ്ല്യു/വി80ഡബ്ല്യു മോഡലിനാണ് തകരാർ. ഇവ സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകും.
ഇൗ മോഡൽ വാഹനങ്ങളിലെ എയർബാഗിന് തകരാർ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇവ മാറ്റിനൽകുമെന്നും അൽ ഹബ്തൂർ മോേട്ടാഴ്സ് വ്യക്തമാക്കി. സംഭവത്തിൽ ഖേദം അറിയിക്കുന്നതായും അവർ പറഞ്ഞു. യു.എ.ഇയിൽ മൊത്തം 54,000 വാഹനങ്ങളിൽ തകരാർ ഉണ്ടാകുമെന്നാണ് കരുതുന്നത്.
തകരാർ പരിഹരിക്കുന്നതിനായ അൽ ഹബ്തൂർ മോേട്ടാഴ്സ് ഏജൻസി ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് വരികയാണ്. crm@habtoormotors.comലേക്ക് ഉപഭോക്താക്കൾക്ക് മെയിൽ അയച്ച് കൂടുതൽ വിവരങ്ങൾ അറിയാം. വെള്ളിയാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ഏജൻസി പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
