എയർ അറേബ്യ സൂപ്പർ സീറ്റ് സെയിൽ ഓഫർ തുടരുന്നു
text_fieldsഷാർജ: കുറഞ്ഞ നിരക്കിൽ ലോകത്തിലെ വിവിധ ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര ചെയ്യാൻ അവസരം നൽകുന്ന എയർ അറേബ്യ സൂപ്പർ സീറ്റ് സെയിൽ ഓഫർ അവസാനിക്കാൻ ഇനി 10 ദിവസം കൂടി ബാക്കി. ഒക്ടോബർ 20ന് ഓഫർ അവസാനിക്കും. എയർ അറേബ്യയുടെ മുഴുവൻ നെറ്റ്വർക്കുകളിലുമായി അഞ്ച് ലക്ഷം സീറ്റുകളിലാണ് സൂപ്പർ സീറ്റ് സെയിൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
യു.എ.ഇയിലെ ഷാർജ, അബൂദബി, റാസൽഖൈമ എന്നീ മൂന്ന് എയർപോർട്ടുകളിൽ നിന്ന് മിലാൻ, വാർസോ, ക്രാക്കോ, ഏതൻസ്, മാലി, വിയന്ന, കൊളംബോ, ഇസ്താംബൂൾ, മോസ്കോ നോൺ സ്റ്റോപ് ഫ്ലൈറ്റുകളിൽ 129 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. കൂടാതെ, കേരളം ഉൾപ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്.
2025 മാർച്ച് ഒന്ന് മുതൽ ഒക്ടോബർ 25 വരെയുള്ള കാലയളവിൽ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. യു.എ.ഇ, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്ന് 200ലധികം റൂട്ടുകളിൽ പ്രവർത്തിക്കുന്ന എയർഅറേബ്യ, വ്യോമയാന മേഖലയിലെ മുൻനിര സേവനദാതാക്കളിലൊന്നാണ്. യാത്രക്കാർക്ക് ഏറ്റവും വിശ്വസ്തവും സുഖകരവുമായ യാത്രാനുഭവം നൽകുന്നതിൽ കമ്പനി എന്നും മുൻപന്തിയിലാണ്.

