Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​യ​ർ അ​റേ​ബ്യ...

എ​യ​ർ അ​റേ​ബ്യ ഷാ​ർ​ജ​യി​ൽ പു​തി​യ സി​റ്റി ചെ​ക്-​ഇ​ൻ കേ​ന്ദ്രം തു​റ​ക്കു​ന്നു

text_fields
bookmark_border
എ​യ​ർ അ​റേ​ബ്യ ഷാ​ർ​ജ​യി​ൽ പു​തി​യ സി​റ്റി ചെ​ക്-​ഇ​ൻ കേ​ന്ദ്രം തു​റ​ക്കു​ന്നു
cancel

ദു​ബൈ: ഷാ​ർ​ജ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​മാ​ന സ​ർ​വി​സ്​ ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ ഷാ​ർ​ജ​യി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി പു​തി​യ സി​റ്റി ചെ​ക്-​ഇ​ൻ കേ​ന്ദ്രം ഇ​ന്ന്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. അ​ൽ മു​സ​ല്ല മ​താ​ജി​ർ ഷോ​പ്പി​ങ് കേ​ന്ദ്ര​ത്തി​ൽ ഇ​ന്നു​മു​ത​ൽ ല​ഗേ​ജ് ന​ൽ​കി ബോ​ർ​ഡി​ങ് പാ​സ് എ​ടു​ക്കാം. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന സ​മ​യം.

ഷാ​ർ​ജ എ​മി​റേ​റ്റി​ൽ എ​യ​ർ അ​റേ​ബ്യ​യു​ടെ മൂ​ന്നാ​മ​ത്തെ ചെ​ക്​-​ഇ​ൻ കേ​ന്ദ്ര​മാ​ണ് അ​ൽ മു​സ​ല്ല​യി​ലെ മ​താ​ജി​ർ ഷോ​പ്പി​ങ്​ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​ത്.​ നി​ല​വി​ൽ ഷാ​ർ​ജ​യി​ലെ മു​വൈ​ല​യി​ലെ അ​ൽ മ​ദീ​ന ഷോ​പ്പി​ങ്​ സെ​ന്‍റ​ർ, അ​ൽ മു​സ​ല്ല​യി​ലെ മ​താ​ജി​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ റാ​സ​ൽ ഖൈ​മ, അ​ൽ​ഐ​ൻ, അ​ജ്​​മാ​ൻ എ​ന്നീ എ​മി​റേ​റ്റു​ക​ളി​ലും ചെ​ക്-​ഇ​ൻ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ തി​ര​ക്ക്​ ഒ​ഴി​വാ​ക്കി ല​ഗേ​ജു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യ​ങ്ങ​ളി​ൽ അ​ത​ത്​ ചെ​ക്​-​ഇ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഗേ​ജ്​ ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air ArabiaSharjah
News Summary - Air Arabia opens new city check-in center in Sharjah
Next Story