Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലാ​ഭ​ത്തി​ൽ...

ലാ​ഭ​ത്തി​ൽ പ​റ​ന്നു​യ​ർ​ന്ന്​ എ​യ​ർ അ​റേ​ബ്യ

text_fields
bookmark_border
air arabia
cancel

ഷാ​ർ​ജ: ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​മ്പോ​ൾ ഷാ​ർ​ജ​യി​ലെ പ്ര​മു​ഖ ബ​ജ​റ്റ്​ എ​യ​ർ​ലൈ​നാ​യ എ​യ​ർ അ​റേ​ബ്യ​യു​ടെ ലാ​ഭം കു​തി​ച്ചു​യ​ർ​ന്നു. ജൂ​ണി​ൽ അ​വ​സാ​നി​ച്ച ര​ണ്ടാം പാ​ദ​ത്തി​ൽ ക​മ്പ​നി നേ​ടി​യ​ത്​ 45.9 കോ​ടി ദി​ർ​ഹ​മി​ന്‍റെ ലാ​ഭം. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്​ 187 ശ​ത​മാ​ന​മാ​ണ്​ ലാ​ഭ വ​ർ​ധ​ന. 2022ൽ ​ര​ണ്ടാം പാ​ദ​ത്തി​ൽ ക​മ്പ​നി​യു​ടെ ലാ​ഭം 16 കോ​ടി​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രു​ടെ ഡി​മാ​ൻ​ഡ്​ വ​ർ​ധി​ച്ച​തോ​ടെ ആ​കെ വ​രു​മാ​ന​ത്തി​ൽ 25 ശ​ത​മാ​നം വ​ർ​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 1.11 ശ​ത​കോ​ടി​യാ​യി​രു​ന്ന വ​രു​മാ​നം ഈ ​വ​ർ​ഷം 1.39 ശ​ത​കോ​ടി ദി​ർ​ഹ​മാ​യി ഉ​യ​ർ​ന്നു. ​ പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി വ​ർ​ധ​ന​വാ​ണ്​ ക​മ്പ​നി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഏ​​പ്രി​ൽ-​ജൂ​ൺ മാ​സ​ങ്ങ​ളി​ലാ​യി എ​യ​ർ അ​റേ​ബ്യ​യു​ടെ ഏ​ഴു പ്ര​ധാ​ന ഡെ​സ്റ്റി​നേ​ഷ​നു​ക​ളി​ലാ​യി 3.8 ദ​ശ​ല​ക്ഷം പേ​രാ​ണ്​ യാ​ത്ര ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 37 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം, 2023ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ (ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ) എ​യ​ർ അ​റേ​ബ്യ​യു​ടെ അ​റ്റ ലാ​ഭം 801 ദ​ശ​ല​ക്ഷം ദി​ർ​ഹ​മാ​ണ്​. 2022ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ലാ​ഭം 451 ദ​ശ​ല​ക്ഷം ദി​ർ​ഹ​മാ​യി​രു​ന്നു. ഈ ​വ​ർ​ഷം ആ​റു മാ​സ​ത്തി​നി​ടെ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണ​വം എ​യ​ർ അ​റേ​ബ്യ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. മൂ​ന്ന് പു​തി​യ വി​മാ​ന​ങ്ങ​ളാ​ണ് ക​മ്പ​നി പു​തു​താ​യി വാ​ങ്ങി​യ​ത്.

ഇ​തേ കാ​ല​യ​ള​വി​ൽ, യു.​എ.​ഇ, മൊ​റോ​ക്കോ, ഈ​ജി​പ്ത്, അ​ർ​മേ​നി​യ, പാ​കി​സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​ഴ് ഓ​പ്പ​റേ​റ്റി​ങ്​ ഹ​ബ്ബു​ക​ളി​ലാ​യി 18 പു​തി​യ റൂ​ട്ടു​ക​ൾ ആ​രം​ഭി​ച്ചു​കൊ​ണ്ട് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ എ​യ​ർ അ​റേ​ബ്യ​യ്ക്ക് ലോ ​കോ​സ്റ്റ് എ​യ​ർ​ലൈ​ൻ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്‌​കാ​ര​വും ക​മ്പ​നി നേ​ടി​യി​രു​ന്നു.

എ​യ​ർ അ​റേ​ബ്യ​യു​ടെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ താ​നി സ​ന്തു​ഷ്ടി രേ​ഖ​പ്പെ​ടു​ത്തി. അ​ർ​പ്പ​ണ ബോ​ധ​ത്തോ​ടെ ആ​ത്​​മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ടീ​മു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​സാ​ധാ​ര​ണ​മാ​യ അ​നു​ഭ​വം ന​ൽ​കു​ന്ന​ത് എ​യ​ർ അ​റേ​ബ്യ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightair arabia
News Summary - Air Arabia flies in profit
Next Story