ഐനാവി ടീം ആർട്സ് കലോത്സവം സംഘടിപ്പിച്ചു
text_fieldsഐനാവി ടീം ആർട്സ് കലോത്സവത്തിൽ പങ്കെടുക്കുന്നവർ
അൽഐൻ: ഐനാവി കരാട്ടേ ആൻഡ് ഫിറ്റ്നസ് ടീം ആർട്സ് കാലോത്സവം സംഘടിപ്പിച്ചു. അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന കലോത്സവത്തിൽ നിരവധി പേർ പങ്കെടുത്തു. ഒപ്പന, ഡാൻസ്, തിരുവാതിര, കോൽക്കളി, മിമിക്രി, മോണോആക്ട്, മാപ്പിളപ്പാട്ടുകൾ, ദഫ്മുട്ട്, സിനിമ ഗാനങ്ങൾ, സിനിമാറ്റിക് ഡാൻസ്, അറബിക് ഡാൻസ്, സോളോ ഡാൻസ്, എറോ ബിക് ഡാൻസ്, നാടകം തുടങ്ങി മുപ്പത്തഞ്ചോളം ഇനങ്ങളാണ് അരങ്ങേറിയത്.
ഐനാവി ഫിറ്റ്നെസ് ആൻഡ് കരാട്ടേ സെന്റർ മാനേജിങ് ഡയറക്ടർ റഫീഖ് റഹ്മാൻ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സന്തോഷ്, ട്രഷറര്‍ മുനവ്വർ, ആർട്സ് വിഭാഗം സെക്രട്ടറി ലബീബ്, ഡോ. ഷാഹുൽ ഹമീദ്, മുൻ പ്രസിഡന്റ് മുബാറക് മുസ്തഫ, ലോക കേരള സഭ അംഗം സലാം തുടങ്ങിയവർ ആശംസ നേർന്നു. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

