Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐൻ ഗോൾഡ്​​ പുതിയ...

ഐൻ ഗോൾഡ്​​ പുതിയ ബ്രാഞ്ച്​ഗോൾഡ്​ ഡിസ്​ട്രിക്ടിൽ തുറന്നു

text_fields
bookmark_border
ഐൻ ഗോൾഡ്​​ പുതിയ ബ്രാഞ്ച്​ഗോൾഡ്​ ഡിസ്​ട്രിക്ടിൽ തുറന്നു
cancel
camera_alt

ഗോൾഡ്​ ഡിസ്​ട്രിക്ടിൽ ഐൻ ഗോൾഡിന്‍റെ പുതിയ ബ്രാഞ്ച് ഉദ്​ഘാടനം അബ്​ദുല്ല ഹസൻ

അഹമ്മദ്​ അലി നിർവഹിക്കുന്നു

ദുബൈ: ഒരു ദിർഹം മുതൽ സ്വർണ നിക്ഷേപം സാധ്യമാക്കുന്ന പ്രമുഖ ഡിജിറ്റൽ ഫ്ലാറ്റ്​ഫോമായ​ ഐൻ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സിന്‍റെ പുതിയ ശാഖ ദുബൈ ഗോൾഡ്​ ഡിസ്​ട്രിക്ടിൽ തുറന്നു. ജീവകാരുണ്യ പ്രവർത്തകനും സംരംഭകനുമായ അബ്​ദുല്ല ഹസൻ അഹമ്മദ്​ അലി ബ്രാഞ്ച്​ ഉദ്​ഘാടനം ചെയ്തു. നൂതനവും ഉപഭോക്​തൃ സൗഹൃദപരവുമായ സ്വർണ സമ്പാദ്യ പ്ലാറ്റ്​ഫോമായ ഐൻ ഗോൾഡ്​ വാലറ്റിന്‍റെ അനുബന്ധ സംരംഭമാണിത്​.

വെറും ഒരു ദിർഹം മുതലുള്ള സ്വർണത്തിന്‍റെ ഉടമസ്ഥത സാധ്യമാക്കുമെന്നതാണ്​​ ഐൻ ഗോൾഡ്​ പ്ലാറ്റ്​ഫോമിന്‍റെ സവിശേഷത​. ഗോൾഡ്​ സൂക്കിന്​ സമീപത്ത്​ മികച്ച രീതിയിൽ രൂപകൽപന ചെയ്തിരിക്കുന്ന പുതിയ ഷോറൂമിൽ ഉയർന്ന ഗുണനിലവാരമുള്ള സ്വർണാഭരണങ്ങൾ, ഗോൾഡ്​ കോയിനുകൾ, ഗോൾഡ്​ ബാറുകൾ, ഡയമണ്ട്​ ആഭരണങ്ങൾ, വെള്ളി ആഭരണങ്ങൾ എന്നിവക്കൊപ്പം വ്യക്​തിഗത ഉപഭോക്​തൃ സേവനങ്ങക്കുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്​. ഉദ്​ഘാടന ചടങ്ങിൽ ഐൻ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ എൽ.എൽ.സി സ്ഥാപകനും സി.ഇ.ഒയുമായ അഡ്വ. സിയ നൂറുദ്ദീൻ കുഞ്ഞ്​ സ്ഥാപനത്തിൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വൈകാതെ കൂടുതൽ ശാഖകൾ ആരംഭിക്കുമെന്ന്​ അദ്ദേഹം ചടങ്ങിൽ പ്രഖ്യാപിച്ചു. റീട്ടെയിൽ മാനേജർ ബെൻ ചെറിയാൻ ബാബു, ഉന്നത ഉദ്യോഗസ്ഥർ, വിശിഷ്ട വ്യക്​തികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEJewellery GoldGoldnew branch
News Summary - Ain Gold opens new branch in Gold District
Next Story