Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐൻ ദുബൈ തുറക്കുന്നത്​...

ഐൻ ദുബൈ തുറക്കുന്നത്​ വൈകും

text_fields
bookmark_border
ഐൻ ദുബൈ തുറക്കുന്നത്​ വൈകും
cancel

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐൻ ദുബൈ വീണ്ടും തുറക്കുന്നത്​ വൈകും. അറ്റകുറ്റപ്പണികൾ പൂർണമായും പൂർത്തീകരിച്ച ശേഷം കുറച്ച്​ മാസങ്ങൾക്ക്​ ശേഷമെ ഐൻ ദുബൈ തുറക്കൂ എന്ന്​ അധികൃതർ വെബ്​സൈറ്റിൽ വ്യക്​തമാക്കി. അടുത്ത വർഷം ആദ്യ പാദത്തോടെ തുറക്കുമെന്നാണ്​ കരുതുന്നത്​. മാർച്ച്​ 14നാണ്​ അറ്റകുറ്റപ്പണിക്കായി ഐൻ ദുബൈ അടച്ചത്​. പെരുന്നാൾ അവധി സമയത്ത്​ തുറക്കുമെന്നായിരുന്നു അന്ന്​ അറിയിച്ചിരുന്നത്​. എന്നാൽ, പ്രവർത്തനം നീട്ടിവെക്കുകയായിരുന്നു. ഐൻ ദുബൈയിലെ നവീകരണ പ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ട്​.

കഴഞ്ഞ വർഷം ഒക്​ടോബറിലാണ്​ ഐൻ ദുബൈ സന്ദർശകർക്കായി തുറന്നുകൊടുത്തത്​. 250 മീറ്ററാണ്​ ഉയരം. മുകളിലെത്തിയാൽ 360 ഡിഗ്രിയിൽ ദുബൈയുടെ കാഴ്ചകൾ ആസ്വദിക്കാം. 48 ആഡംബര കാബിനുകൾ ഇതിലുണ്ട്​. ഒരു തവണ കറക്കം പൂർത്തിയാക്കാൻ 38 മിനിറ്റ്​ വേണം. മലയാള സിനിമകളുടെ പ്രൊമോഷനും ഐൻ ദുബൈയിൽ നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ain Dubai
News Summary - Ain Dubai Wheel To Remain Closed Till 2023
Next Story