യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം -സൂപ്പർ കാർ േബ്ലാണ്ടി
text_fieldsദുബൈ വേൾഡ് ട്രേഡ് സെന്ററിലെത്തിയ സൂപ്പർ കാർ േബ്ലാണ്ടി എന്നറിയപ്പെടുന്ന അലക്സാൻഡ്ര മേരി ഹിർഷി
ദുബൈ: ലോകത്തിലെ ഏറ്റവും വരുമാനമുള്ള സമൂഹമാധ്യമ താരങ്ങളിലൊന്നായ സൂപ്പർ കാർ േബ്ലാണ്ടി എന്ന അലക്സാൻഡ്ര മേരി ഹിർഷി ദുബൈയിൽ. വാന്റേജ് ഇന്റർനാഷനലിന്റെ ബ്രാൻഡ് അംബാസഡറായി നിയമിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് ദുബൈ വേൾഡ് ട്രേഡ് സെന്ററിലെത്തിയത്.
ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളാണ് താൻ ഏറെ ഇഷ്ടപ്പെടുന്നതെന്നും വാന്റേജിന്റെ പ്ലാറ്റ്ഫോം അതിന് ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മേരി ഹിർഷി പറഞ്ഞു. വാന്റേജുമായുള്ള സഹകരണത്തോടെ സാമ്പത്തിക വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം ഉയർത്തി ജനങ്ങളുടെ സാമ്പത്തിക അവബോധം വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
‘സൂപ്പർ കാർ േബ്ലാണ്ടി’യുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ യുവജനങ്ങൾക്കിടയിൽ സാമ്പത്തിക മേഖലയെ കുറിച്ച് കൂടുതൽ അറിവ് പകരാൻ ഉപകരിക്കുമെന്ന് വാന്റേജ് ചീഫ് ട്രേഡിങ് ആൻഡ് സ്ട്രാറ്റജി ഓഫിസർ മാർക്ക് ഡെസ്പിയേഴ്സ് പറഞ്ഞു. എട്ട് കോടിയിലേറെ ഫോളോവേഴ്സും മാസത്തിൽ 100 കോടി വ്യൂസുമുള്ള സമൂഹമാധ്യമ താരമാണ് മേരി ഹിർഷി. വാേന്റജിന്റെയും സൂപ്പർ കാർ ബ്ലോണ്ടിയുടെ എജുക്കേഷൻ പ്ലാറ്റ്ഫോം ആയ എക്സ്പ്ലയിൻഡിലൂടെയും സാധാരണക്കാർക്ക് ഉതകുന്ന സാമ്പത്തിക വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

