ഐദാൻ നദീർ എ.സി മിലാനിലേക്ക് തിരിച്ചു
text_fieldsറെജിന ഖയത്തോവ ഐദാന് എ.സി മിലാന്റെ ജഴ്സി സമ്മാനിക്കുന്നു
ദുബൈ: ഇറ്റാലിയൻ ഫുട്ബാൾ ക്ലബായ എ.സി മിലാനിലേക്ക് രണ്ടുമാസത്തെ പരിശീലനത്തിനായി പോകുന്ന മലയാളി കൗമാരതാരം ഐദാൻ ഹാനി നദീറിന് ആശംസകൾ നേർന്ന് യു.എ.ഇയിലെ ഫുട്ബാൾ പ്രേമികൾ. ‘കിക്കിൻ ഓഫ് ടു മിലാൻ’ എന്ന പേരിൽ ദേര അബു ഹൈൽ സ്പോർട്സ് ബേ അമാനയിൽ നടന്ന പരിപാടി കൈരളി ടി.വി മിഡിലീസ്റ്റ് ബ്യൂറോ ചീഫ് ടി. ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ഷാഫി അൽ മുർഷിദി അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കൊടി മുഖ്യാതിഥിയായി. ഐദാൻ നദീർ, പരിശീലകൻ ബിദേമി മാത്യു ഒളൻലോകുൻ എന്നിവരുമായുള്ള ഹ്രസ്വ സംവാദത്തിൽ മോട്ടിവേഷനൽ പ്രഭാഷകൻ മുനീർ അൽ വഫ മോഡറേറ്ററായിരുന്നു. റിയാസ് കിൽട്ടൻ പരിശീലകൻ ബിദേമി മാത്യു ഒളൻലോകുനെ പൊന്നാടയണിയിച്ച് ആദരിച്ചു. പരിശീലകന്റെ ഭാര്യ റെജിന ഖയത്തോവ, ഐദാന് എ.സി മിലാന്റെ ജഴ്സി സമ്മാനിച്ചു. ഐദാന്റെ മാതാപിതാക്കളായ നദീർ ചോലാൻ, ക്ഷമ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഐദാന് സംഘാടക സമിതിയുടെ ഉപഹാരം സത്താർ മാമ്പ്ര, റിയാസ് കിൽട്ടൻ എന്നിവർ ചേർന്ന് നൽകി.
മാധ്യമ പ്രവർത്തകൻ റോയ് റാഫേൽ, ബഷീർ ബെല്ലോ, അമൽ, ബഷീർ വാളൂർ, റഷീദ് ബ്രാനോ, നബീൽ ഇസ്മായേൽ, ബിജു അന്നമനട, ബഷീർ ഖാദർ, ഫയാസ്, ശിഹാബ് തങ്ങൾ, സൽമാൻ, അസ്കർ അലി, നാസർ, ഫൈസൽ ഹബീബ്, സവാദ്, മുഹമ്മദ് റാഫി, ഫിറോസ്, കൃഷ്ണൻ, ജോമോൻ, ഷാജഹാൻ ഗൾഫ് ഗേറ്റ്, യു.ബി.എൽ ചെയർമാൻ ബിബി ജോൺ, ജഹാസ് എന്നിവർ ആശംസകൾ നേർന്നു. റഷീദ് ബ്രാനോ, റെജി അൽ വീന, അന്നമനട സോൺ എൻ.ആർ.ഐ അസോസിയേഷനുവേണ്ടി ചെയർമാൻ ഷാഫി അൽ മുർഷിദി എന്നിവർ ഉപഹാരങ്ങൾ നൽകി. സത്താർ മാമ്പ്ര സ്വാഗതവും ഹക്കിം വാഴക്കാല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

