Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭൂ​ക​മ്പ...

ഭൂ​ക​മ്പ ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ സ​ഹാ​യ​വ​സ്തു​ക്ക​ൾ കൈ​മാ​റി

text_fields
bookmark_border
ഭൂ​ക​മ്പ ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ സ​ഹാ​യ​വ​സ്തു​ക്ക​ൾ കൈ​മാ​റി
cancel
camera_alt

ഷാ​ർ​ജ ‘മാ​സ്​’ ശേ​ഖ​രി​ച്ച സ​ഹാ​യ വ​സ്തു​ക്ക​ൾ കൈ​മാ​റു​ന്നു

ഷാ​ര്‍ജ: ഭൂ​ക​മ്പ​ത്തി​ൽ നി​രാ​ലം​ബ​രാ​യ തു​ർ​ക്കി​യ​ക്കും സി​റി​യ​ക്കും കൈ​ത്താ​ങ്ങാ​യി മാ​സ്. ഷാ​ർ​ജ-​റോ​ള മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തു​വ​സ്ത്ര​ങ്ങ​ളും മ​റ്റു​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും യു.​എ.​ഇ റെ​ഡ്ക്ര​സ​ന്‍റ്​ ഷാ​ർ​ജ ഓ​ഫി​സി​നു കൈ​മാ​റി. റെ​ഡ്ക്ര​സ​ന്‍റ്​ ധ​ന​ശേ​ഖ​ര വി​ഭാ​ഗം ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ അ​ൽ ഹ​മാ​ദി സ്വീ​ക​രി​ച്ചു.

മാ​സ് പ്ര​സി​ഡ​ന്‍റ്​ വാ​ഹി​ദ് നാ​ട്ടി​ക, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ന്ദ്ര​ൻ, റോ​ള മേ​ഖ​ല സെ​ക്ര​ട്ട​റി ഷ​മീ​ർ, ജോ. ​സെ​ക്ര​ട്ട​റി ജി​ബീ​ഷ് പു​ന്ന​യൂ​ർ​കു​ളം, ജീ​വ​കാ​രു​ണ്യ ക്ഷേ​മ വി​ഭാ​ഗം സെ​ൻ​ട്ര​ൽ കോ​ഓ​ഡി​നേ​റ്റ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, മേ​ഖ​ല ക​ൺ​വീ​ന​ർ അ​ൻ​വ​ർ, പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ആ​ർ.​പി. മു​ര​ളി, താ​ലി​ബ്, പ്രേ​മ​രാ​ജ​ൻ നി​ട്ടൂ​ർ, റി​യാ​സ്, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഫു​ജൈ​റ: കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​ബ, ഖോ​ർ​ഫ​ക്കാ​ൻ, ഫു​ജൈ​റ, ദി​ബ്ബ എ​ന്നി യൂ​നി​റ്റു​ക​ൾ ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​മ​ട​ക്ക​മു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ൾ ഭാ​ര​വാ​ഹി​ക​ൾ റെ​ഡ്ക്ര​സ​ൻ​റി​ന് കൈ​മാ​റി.

റെ​ഡ്ക്ര​സ​ൻ​റ് അ​ധി​കാ​രി​ക​ളാ​യ അ​ബ്ദു​ല്ല സ​ഈ​ദ് ദ​ന്‍ഹാ​നി, നാ​സ​ര്‍ അ​ലി ഉ​ബൈ​ദ്, കൈ​ര​ളി സ​ഹ ര​ക്ഷാ​ധി​കാ​രി വി.​പി. സു​ജി​ത്ത്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, ഫു​ജൈ​റ യൂ​നി​റ്റ് സെ​ക്ര​ട്ട​റി മി​ജി​ൻ ചു​ഴ​ലി, ഹ​രി​ഹ​ര​ൻ, അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ, സു​രേ​ഷ് ബാ​ബു, ഉ​മ്മ​ർ ചോ​ല​ക്ക​ൽ, പ്ര​മോ​ദ്, മു​ഹ​മ്മ​ദ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEearthquake victims aid
News Summary - Aid items handed over to earthquake victims
Next Story