Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ.ഐ അധിഷ്ഠിത ഗെയിം;...

എ.ഐ അധിഷ്ഠിത ഗെയിം; റാസൽഖൈമയിൽ പ്രവർത്തനത്തിനൊരുങ്ങി സ്പാര്‍ക്ക്

text_fields
bookmark_border
uae
cancel

റാസല്‍ഖൈമ: എമിറേറ്റില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കി ആഗോളതലത്തിലെ ആദ്യ വ്യക്തിഗത എ.ഐ അധിഷ്ഠിത ഗെയിം എന്‍ജിന്‍-ക്രിയേറ്റര്‍ പ്ലാറ്റ്ഫോമായ സ്പാര്‍ക്ക്. ലോകത്തിലെ ആദ്യ എ.ഐ പവേര്‍ഡ് ഫ്രീ ട്രേഡ് സോണായ റാക് ഇന്നൊവേഷന്‍ സിറ്റിയിലേക്ക് ‘സ്പാര്‍ക്ക്’ പ്രവര്‍ത്തനം മാറ്റുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനമത്തെിയത് ഡിസംബറിലാണ്. ഗെയിമിങ്, ക്രിയേറ്റീവ് ടെക്നോളജി, നിര്‍മിത ബുദ്ധി രംഗത്തെ ആഗോള കേന്ദ്രമാകാനുള്ള റാസല്‍ഖൈമയുടെ ദൗത്യത്തിന് ശക്തിപകരുന്നതാണ് റാക് ഡിജിറ്റല്‍ ഒയാസീസിലേക്കുള്ള സ്പാര്‍ക്കിന്‍റെ കൂടുമാറ്റം. ഗെയിം രൂപകല്‍പ്പനയെ പുനര്‍നിര്‍വചിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് വിദഗ്ധരുടെ മുന്‍കൈയില്‍ സ്ഥാപിതമായ സ്പാര്‍ക്ക്.

ആവശ്യമുള്ള സൃഷ്ടികളുടെ രൂപകല്‍പ്പന ലളിതമാക്കുന്നതിലാണ് സ്പാര്‍ക്കിന്‍റെ ഊന്നല്‍. പത്ത് മുതല്‍ 100 മടങ്ങ് വേഗത്തില്‍ ഗെയിമുകള്‍ നിര്‍മിച്ച് പുറത്തിറക്കാന്‍ സഹായിക്കുന്ന നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയാണ് സ്പാര്‍ക്ക് അവതരിപ്പിക്കു ന്നത്. കേവലം ഒരു ഗെയിം എന്‍ജിന്‍ എന്നതിലുപരി ഒരു പ്രസ്ഥാനത്തെ സൃഷ്ടിക്കുന്നതാണ് സ്പാര്‍ക്കിന്‍റെ പ്രത്യേകതയെന്ന് റാക് ഇന്നോവേഷന്‍ സിറ്റി സി.ഇ.ഒ പോള്‍ ദവാലിബി പറഞ്ഞു.

സ്പാര്‍ക്കിന്‍റെ സാന്നിധ്യം ആഗോള ഗെയിമിങ് മേഖലയുടെ ലക്ഷ്യകേന്ദ്രമായി റാസല്‍ഖൈയെ മാറ്റുമെന്നും പോള്‍ തുടര്‍ന്നു. പരമ്പരാഗത രീതിയിലുള്ള ഗെയിം നിര്‍മാണത്തില്‍ പ്രയാസം സൃഷ്ടിച്ചിരുന്നതായി സ്പാര്‍ക്ക് സ്ഥാപകനും സി.ഇ.ഒയുമായ ക്രിസ്റ്റഫര്‍ പൈല്‍ അഭിപ്രായപ്പെട്ടു.

അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് സ്പാര്‍ക്ക്. എ.ഐ ഉപയോഗിച്ച് ഗെയിം നിര്‍മാണം ലളിതവും വേഗത്തിലുമാക്കുന്നതിന് സ്പാര്‍ക്ക് പ്ലാറ്റ്ഫോം സഹായിക്കും. സാങ്കേതികജ്ഞാനമില്ലാത്തവര്‍ക്കും ഗെയിമുകള്‍ സൃഷ്ടിക്കാന്‍ സ്പാര്‍ക്ക് വഴി കാണിക്കും. ഡിസൈനര്‍മാര്‍, കഥാകൃത്തുകള്‍, ചലച്ചിത്രകാരന്മാര്‍, ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി പുതു തലമുറ ക്രിയേറ്റര്‍മാര്‍ക്ക് വലിയ അവസരങ്ങള്‍ ഇത് സൃഷ്ടിക്കും. വലിയ നിക്ഷേപത്തിലൂടെ ലോകതലത്തിലുള്ള സാങ്കേതിക-ക്രിയേറ്റീവ് പ്രതിഭകളെ റാസല്‍ഖൈമയിലെത്തിക്കാനും സ്പാര്‍ക്ക് ലക്ഷ്യമിടുന്നതായും ക്രിസ്റ്റോഫര്‍ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - AI-Powered Game; Spark Gears Up for Operations in Ras Al Khaimah
Next Story