‘എ.ഐ മച്ചാൻസ്’; അൺലിമിറ്റഡ് ഫൺ
text_fieldsഷാർജ: ചിരിയും ചിന്തയും ഒപ്പം കൈനിറയെ സമ്മാനങ്ങൾ നൽകുന്ന വ്യത്യസ്ത ഗെയിമുകളുമായി പ്രവാസികളെ വിസ്മയിപ്പിക്കാൻ രാജ് കലേഷും മാത്തുകുട്ടിയും വീണ്ടും ഷാർജയിലെത്തുന്നു. മേയ് ഒമ്പത്, 10, 11 തീയതികളിലായി ഗൾഫ് മാധ്യമം അവതരിപ്പിക്കുന്ന കമോൺ കേരളയുടെ ഏഴാമത് എഡിഷനിലാണ് ആസ്വാദകരെ കൈയിലെടുക്കാൻ ഇരുവരും തയാറെടുക്കുന്നത്.
ചിരിയുടെ മാലപ്പടക്കം തീർക്കുന്ന വ്യത്യസ്ത പരിപാടികളുമായി കമോൺ കേരളയുടെ മൂന്നു ദിവസവും കല്ലുവും മാത്തുവും ഷാർജ എക്സ്പോ സെന്ററിൽ കളം നിറയും. ഉച്ചക്ക് രണ്ടുമുതൽ ആറുമണിവരെ ‘എ.ഐ മച്ചാൻസ്’ എന്ന പ്രോഗ്രാമാണ് ഇരുവരും ചേർന്ന് അവതരിപ്പിക്കുക. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിഭവങ്ങൾ കൂട്ടിയിണക്കിയ പരിപാടികളായിരിക്കും ‘എ.ഐ മച്ചാൻസ്’ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക.
പ്രമുഖ ടി.വി ഷോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയവരാണ് കല്ലുവും മാത്തുവും. കമോൺ കേരളയുടെ കഴിഞ്ഞ എഡിഷനിൽ ഏറ്റവും ജനകീയ പരിപാടികളിൽ ഒന്നായിരുന്നു മച്ചാൻസ് ഇൻ ഷാർജ. ഇത്തവണ കൂടുതൽ വിസ്മയങ്ങൾ ഒളിപ്പിച്ചുവെച്ചാണ് ‘എ.ഐ മച്ചാൻസ്’ ഷാർജയിലെത്തുന്നത്. ഭക്ഷ്യ വൈവിധ്യങ്ങളുടെ കലവറയായ കമോൺ കേരള ഫുഡ് കോർട്ടിനോട് ചേർന്നുളള മിനി സ്റ്റേജിലാണ് ‘എ.ഐ മച്ചാൻസ്’ അരങ്ങുവാഴുക. കേരളത്തിലെ നാടൻ വിഭവങ്ങൾക്കൊപ്പം അറേബ്യൻ, ചൈനീസ്, കോണ്ടിനെന്റൽ വിഭവങ്ങളും വ്യത്യസ്ത രുചികളിലുള്ള ഐസ്ക്രീമുകൾ, ഡസർട്ടുകൾ, കല്ലുമ്മക്കായ മുതലുള്ള ചായക്കടികൾ, വിവിധ തരം ചായകൾ, ജ്യൂസുകൾ തുടങ്ങി രുചിയുടെ പുത്തൻ വൈബായിരിക്കും ഇത്തവണ ഫുഡ് കോർട്ടിൽ സന്ദർശകരെ കാത്തിരിക്കുന്നത്.
യു.എ.ഇയിലേയും കേരളത്തിലേയും 200 ലധികം സ്റ്റാളുകളാണ് ഇത്തവണ ഫുഡ് കോർട്ടിന്റെ ഭാഗമാവുക. വൈകുന്നേരങ്ങളിൽ ഫുഡ് കോർട്ടിൽ രുചിയൂറും വിഭവങ്ങൾ കഴിക്കുന്നതിനൊപ്പം കുടുംബത്തോടൊപ്പം ആസ്വദിച്ച് ചിരിക്കാനുള്ള വേദിയായിരിക്കും എ.ഐ മച്ചാൻസ് എന്ന് ഉറപ്പാണ്. കുട്ടികൾക്ക് എളുപ്പത്തിൽ സമ്മാനങ്ങൾ നേടാൻ കഴിയുന്ന കുസൃതി ചോദ്യങ്ങളുമായി കല്ലു കളം നിറയുമ്പോൾ കളിതമാശകളുമായി മാത്തുവും കട്ടക്ക് കൂട്ടിനുണ്ടാകും. വാരാന്ത്യ അവധി ദിനങ്ങൾ കുടുംബങ്ങൾക്കൊപ്പം ആസ്വദിക്കണമെന്നുള്ളവർ ഇന്നുതന്നെ ടിക്കറ്റ് ഉറപ്പുവരുത്തുക. ഓൺലൈൻ ടിക്കറ്റിനായി https://cokuae.com/ എന്ന ലിങ്ക് സന്ദർശിക്കാം. കമോൺ കേരള വേദിയിലും ടിക്കറ്റുകൾ ലഭ്യമാകും.
കമോൺ കേരള ടിക്കറ്റ് ഇവിടെ ലഭിക്കും
ദുബൈ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാണിജ്യ, സാംസ്കാരിക, വിനോദ, വിജ്ഞാന മേളയായ ‘കമോൺ കേരള’യുടെ പ്രവേശന ടിക്കറ്റുകൾ ലഭിക്കുന്ന സ്ഥലങ്ങൾ.

ദുബൈ
1. അൽ മദീന ഹൈപ്പർ മാർക്കറ്റ്- അൽകൂസ് മാൾ (അൻസാർ, 971-524924656)
2. അൽ മദീന ഹൈപ്പർ മാർക്ക് 4- സെൻട്രൽ മാൾ, ബർദുബൈ (റയീസ്-971-558173660)
3. അൽ മദീന ഹൈപ്പർ മാർക്കറ്റ് 4 എൽ.എൽ.സി-മർഹബ മാൾ, റാസൽ ഖോർ (ഷാമിൽ മർഹബ (971-555970779)
4. ദാറുൽ മദീന ഹൈപ്പർ മാർക്കറ്റ്- ഖിസൈസ്, ദുബൈ (ജൈസൽ-971-553316266)
5. ന്യൂ അൽ മദീന സൂപ്പർ മാർക്കറ്റ് എൽ.എൽ.സി, ബർദുബൈ (മുബാറക് ന്യൂ ഫലക് ദേര- 971-568552355)
6. തലാൽ സൂപ്പർ മാർക്കറ്റ്, ഹാംപ്റ്റൺ ഹോട്ടലിന് സമീപം, ഖിസൈസ് ((971-507182636)
7. തലാൽ സൂപ്പർ മാർക്കറ്റ് 1, ഖിസൈസ് ശൈഖ് കോളനി (971-507259565)
8. തലാൽ സൂപ്പർ മാർക്കറ്റ് 2, ഖിസൈസ് ശൈഖ് കോളനി (971-557306610)
9. തലാൽ സൂപ്പർ മാർക്കറ്റ് 4, ഖിസൈസ് ശൈഖ് കോളനി, ഹാംപ്റ്റൺ ഹോട്ടലിന് എതിർവശം (971-564146146)
10. തലാൽ സൂപ്പർ മാർക്കറ്റ്, ഹോർലാൻസ് (971-509646383)
11. തലാൽ സൂപ്പർ മാർക്കറ്റ്, ഫ്രിജ് മുറാർ (971-559441066)
12. തലാൽ സൂപ്പർ മാർക്കറ്റ് (മലബാർ), ഫ്രിജ് മുറാർ (971-558673359)
13. തലാൽ സൂപ്പർ മാർക്കറ്റ്, മുഹൈസിന (971-553344908) ഷാർജ
14. അസർ അൽ മദീന ട്രേഡിങ് സെന്റർ, ഷാർജ (നവാസ് അസർ-971-503750567)
15. ഫലക് അൽ മദീന ഹൈപ്പർ മാർക്കറ്റ്, ഷാർജ (ജംഷീർ ഹിലാൽ- 971-509074567)
16. ഫലക് അൽ മദീന ഹൈപ്പർ മാർക്കറ്റ്, ഷാർജ (അസീസ് മദീന-971-501848676)
17. തലാൽ സൂപ്പർ മാർക്കറ്റ്, അൽ മജാസ്, ഷാർജ (971-566954200)
18. തലാൽ സൂപ്പർ മാർക്കറ്റ്, റോള (971-565205238)
19. തലാൽ സൂപ്പർ മാർക്കറ്റ്, അൽ വഹ്ദ റോഡ് (971-509443858)
20. തലാൽ സൂപ്പർ മാർക്കറ്റ്, മഹത്ത (971-553398188)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

