Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാ​ജ്യ​ത്ത്​ നാ​ലാം...

രാ​ജ്യ​ത്ത്​ നാ​ലാം വ​യ​സ്സു​മു​ത​ൽ ‘എ.​ഐ’ പ​ഠ​നം

text_fields
bookmark_border
രാ​ജ്യ​ത്ത്​ നാ​ലാം വ​യ​സ്സു​മു​ത​ൽ ‘എ.​ഐ’ പ​ഠ​നം
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം

ദു​ബൈ: അ​ടു​ത്ത അ​ധ്യ​യ​ന​ വ​ർ​ഷം മു​ത​ൽ യു.​എ.​ഇ​യി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​യി​ലും നി​ർ​മി​ത ബു​ദ്ധി (എ.​ഐ) പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്കി. ഇ​തോ​ടെ നാ​ലാം വ​യ​സ്സു​മു​ത​ൽ നി​ർ​മി​ത ബു​ദ്ധി സാ​​ങ്കേ​തി​ക​വി​ദ്യ​യെ​ക്കു​റി​ച്ച അ​റി​വു​ക​ൾ കു​ട്ടി​ക​ൾ​ക്ക്​ ല​ഭി​ച്ചു​തു​ട​ങ്ങും. കി​ന്‍ഡ​ർ ഗാ​ർ​ട്ട​ൻ മു​ത​ൽ 12ാം ക്ലാ​സ്​ വ​രെ​യു​ള്ള പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്ക്​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​ക്കൊ​ണ്ടാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ തീ​രു​മാ​നം എ​ക്സ്​ അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ച​ത്. അ​തി​വേ​ഗം വി​ക​സി​ക്കു​ന്ന ലോ​ക​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കാ​ൻ ഭാ​വി ത​ല​മു​റ​യെ സ​ജ്ജ​മാ​ക്കാ​നാ​ണ്​ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഭാ​വി​ത​ല​മു​റ​യെ വ്യ​ത്യ​സ്ത​മാ​യ ഭാ​വി​യി​ലേ​ക്കും, പു​തി​യ ലോ​ക​ത്തി​ലേ​ക്കും, നൂ​ത​ന ക​ഴി​വു​ക​ൾ​ക്കു​മാ​യി ഒ​രു​ക്കു​ന്ന​തി​നു​ള്ള യു.​എ.​ഇ​യു​ടെ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ നി​ർ​മി​ത ബു​ദ്ധി ഒ​രു വി​ഷ​യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എ​ക്സ്​ അ​ക്കൗ​ണ്ടി​ൽ വ്യ​ക്​​ത​മാ​ക്കി. ലോ​ക​ത്തെ ഭാ​വി ജീ​വി​ത​രീ​തി​യെ ത​ന്നെ മാ​റ്റി​മ​റി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നി​ർ​മി​ത​ബു​ദ്ധി ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര​മാ​യ ഒ​രു പാ​ഠ്യ​പ​ദ്ധ​തി വി​ക​സി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

സാ​ങ്കേ​തി​ക​മാ​യി എ.​ഐ​യെ​ക്കു​റി​ച്ച്​ ആ​ഴ​ത്തി​ലു​ള്ള ധാ​ര​ണ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ക, അ​തോ​ടൊ​പ്പം ഈ ​പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ധാ​ർ​മി​ക വ​ശ​ങ്ങ​ളെ​കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്തു​ക, അ​തി​ന്റെ ഡേ​റ്റ, അ​ൽ​ഗോ​രി​തം, ആ​പ്ലി​ക്കേ​ഷ​നു​ക​ൾ, അ​പ​ക​ട​സാ​ധ്യ​ത​ക​ൾ, സ​മൂ​ഹ​വു​മാ​യും ജീ​വി​ത​വു​മാ​യും ഉ​ള്ള ബ​ന്ധം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​റി​വ്​ വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്​ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ന​മ്മു​ടേ​തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ഒ​രു സ​മ​യ​ത്തേ​ക്ക്, ന​മ്മു​ടേ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, രാ​ജ്യ​ത്ത് വി​ക​സ​ന​ത്തി​ന്റെ​യും പു​രോ​ഗ​തി​യു​ടെ​യും തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്ന​തി​ന്, പു​തി​യ ക​ഴി​വു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ കു​ട്ടി​ക​ളെ സ​ജ്ജ​രാ​ക്കു​ക എ​ന്ന​ത്​ ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്​ -അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ദു​ബൈ​യി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച എ.​ഐ അ​ക്കാ​ദ​മി ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ർ​മി​ത ബു​ദ്ധി വി​ദ്യാ​ഭ്യാ​സ​ത്തെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​തി​നും സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ അ​തി​ന്‍റെ സ്വീ​കാ​ര്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ എ.​ഐ അ​ക്കാ​ദ​മി സ്ഥാ​പി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ എ.​ഐ സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗം സ​ജീ​വ​മാ​യി​ട്ടു​ണ്ട്. പൊ​തു മേ​ഖ​ല​യി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലും നി​ർ​മി​ത ബു​ദ്ധി​യു​ടെ ഉ​പ​യോ​ഗം പ്ര​ചാ​രം നേ​ടു​ക​യും ഭാ​വി​യി​ൽ ഈ ​മേ​ഖ​ല കൂ​ടു​ത​ൽ വി​ക​സി​ക്കാ​നു​ള്ള സാ​ധ്യ​ത​യും മു​ന്നി​ൽ​ക​ണ്ടാ​ണ്​ പാ​ഠ്യപ​ദ്ധ​തി​യി​ൽ ഉ​ൾ​​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - AI learning from the age of four in the country
Next Story