തുംബെ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ എ.ഐ ലാബ് തുറന്നു
text_fieldsഅജ്മാൻ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ തുംബെ കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് എ.ഐ ഇൻ ഹെൽത്ത്കെയറിൽ എ.ഐ ലാബിന്റെ ഉദ്ഘാടന ചടങ്ങ്
അജ്മാൻ: അജ്മാൻ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി (ജി.എം.യു)യിലെ തുംബെ കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് എ.ഐ ഇൻ ഹെൽത്ത്കെയറിന്റെ നേതൃത്വത്തിൽ വികസിപ്പിച്ച എ.ഐ ലാബ് ഉദ്ഘാടനം ചെയ്തു. ജി.എം.യു ലൈബ്രറി ഫോയറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികൾ, അധ്യാപകർ, വ്യവസായ പങ്കാളികൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീര് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
തുംബെ ഗ്രൂപ് സ്ഥാപകൻ ഡോ. തുംബയ് മൊയ്തീൻ അധ്യക്ഷതവഹിച്ചു. അത്യാധുനിക ലാബ് ജി.എം.യുവിലെ നിലവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുകൾക്ക് പിന്തുണ നൽകുകയും വിദ്യാർഥികൾക്കും അധ്യാപകർക്കും ആരോഗ്യ മേഖലയിലുള്ള വിദഗ്ധർക്കും പഠന, ഗവേഷണത്തിൽ പ്രചോദനം നൽകുന്ന സംവിധാനമായി പ്രവർത്തിക്കുകയും ചെയ്യും.
രോഗനിർണയം, ആരോഗ്യപരിചരണം, രോഗി പരിപാലനം തുടങ്ങിയ വിവിധ മേഖലകളിൽ നിർമിത ബുദ്ധിയുടെ പ്രായോഗികമായ ഉപയോഗം പര്യവേക്ഷണം ചെയ്യുന്നതിന് എ.ഐ ലാബ് സഹായകമാകും. മാസ്റ്റർ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഹെൽത്ത് ഇൻഫോർമാറ്റിക്സ് (എം.എ.ഐ.എച്ച്.ഐ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ ഹെൽത്ത് കെയർ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ജനറേറ്റിവ് എ.ഐ ഇൻ ഹെൽത്ത് കെയർ എന്ന് കോഴ്സുകളാണ് എ.ഐ ലാബ് വാഗ്ദാനം ചെയ്യുന്ന കോഴ്സുകൾ. ഈ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.gmu.ac.ae സന്ദർശിക്കുക. പ്രഫ. മന്ദ വെങ്കട്രമണ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുടെ ആക്ടിങ് ചാൻസലറും അക്കാദമിക്സ് വൈസ് ചാൻസലറും ആയിരിക്കുമെന്ന് ഡോ. തുംബെ മൊയ്തീൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

