Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ സേവനങ്ങളിൽ എ.ഐ: അവലോകനം നടത്തി ജി.ഡി.ആർ.എഫ്.എ

text_fields
bookmark_border
സർക്കാർ സേവനങ്ങളിൽ എ.ഐ: അവലോകനം നടത്തി ജി.ഡി.ആർ.എഫ്.എ
cancel
camera_alt

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ ഏജന്‍റിക്​ എ.ഐ ശക്തിപ്പെടുന്നതിന്‍റെ ഭാഗമായുള്ള

അവലോകന യോഗത്തിൽനിന്ന്

ദുബൈ: സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) നിർമിത ബുദ്ധി (എ.ഐ) അധിഷ്​ഠിതമായ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. വകുപ്പിന്‍റെ പ്രവർത്തന ക്ഷമത, ഭരണസംവിധാനം, ഡാറ്റാ വിശകലനം എന്നിവ വിലയിരുത്തിയ ശേഷമാണ്​ പുതിയ സംവിധാനം വകുപ്പ് വികസിപ്പിച്ചത്​. സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുക, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ്​ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. വിവിധ സൂചികകൾ, റിസ്ക് മാനേജ്മെന്‍റ്​, സ്ഥാപനങ്ങളുടെ സ്വാധീന വിലയിരുത്തൽ എന്നിവ വിശകലനം ചെയ്താണ് വികസന മുൻഗണനകൾ കണ്ടെത്തിയത്.

തുടർന്ന്​ വിവിധ മേഖലകളിൽ ചലനക്ഷമതയും സർക്കാർ പ്രവർത്തനങ്ങളുടെ സ്ഥിരതയും ഉറപ്പാക്കുന്ന പുതിയ സംവിധാനങ്ങൾ നടപ്പിലാക്കി. ഇതാണ്​ വകുപ്പ്​ മേധാവി ലഫ്: ജനറൽ മുഹമ്മദ്‌ അൽ മർറിയുടെ അധ്യക്ഷതയിൽ പത്തിലധികം അവലോകന യോഗങ്ങളും ചേർന്നിരുന്നു. ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗങ്ങളിൽ വികസന പദ്ധതികൾ വേഗത്തിലാക്കാനും ഡാറ്റ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കൽ ശക്തിപ്പെടുത്താനും വിവിധ നിർദേശങ്ങൾ രൂപവത്​കരിച്ചു.

നിർമിത ബുദ്ധിയും പ്രവചനാത്മക ഡാറ്റാ വിശകലന സംവിധാനങ്ങളും വിപുലമായ രീതിയിൽ ഉപയോഗിക്കുന്നതിലൂടെ വെല്ലുവിളികളോട്​ അതിവേഗം പ്രതികരിക്കാനും സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും കഴിയുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഭരണ സംവിധാനങ്ങൾ, മേൽനോട്ട സംവിധാനങ്ങൾ, റിസ്ക് മാനേജ്മെന്‍റ്​ സംവിധാനങ്ങൾ എന്നിവയും നവീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഡാറ്റയും സാങ്കേതിക വിദ്യയും അടിസ്ഥാനമാക്കിയ കൂടുതൽ സുസ്ഥിരവും നവീനവുമായ സർക്കാർ മാതൃകയാണ് ദുബൈ ലക്ഷ്യമിടുന്നത്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AI in government services: GDRFA conducts review
Next Story