Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ ‘എ.ഐ ഫാക്ടറി’

text_fields
bookmark_border
മാസങ്ങളുടെ കാത്തിരിപ്പ് ഇനി ദിവസങ്ങളിലേക്ക്
അബൂദബിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ ‘എ.ഐ ഫാക്ടറി’
cancel

അബൂദബി: സര്‍ക്കാര്‍ സേവനങ്ങളുടെ വികസനം കൂടുതല്‍ വേഗത്തിലാക്കാനും ലളിതമാക്കാനും നിര്‍മിത ബുദ്ധി (എ.ഐ) സാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ അബൂദബി. ആശയരൂപീകരണം മുതല്‍ നടപ്പാക്കല്‍ വരെ മാസങ്ങള്‍ എടുത്തിരുന്ന പദ്ധതികള്‍ ഇപ്പോള്‍ ആഴ്ചകള്‍ക്കകം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന രീതിയിലാണ് മാറ്റങ്ങള്‍ വരുന്നത്. അബൂദബി സര്‍ക്കാര്‍ എനേബിള്‍മെന്‍റ്​ വകുപ്പിന് (ഡി.ജി.ഇ) കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘എ.ഐ ഫാക്ടറി’യാണ് ഈ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അബൂദബിയിലെ പൗരന്മാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഉൽപന്നങ്ങളും പ്ലാറ്റ്ഫോമുകളും വികസിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് ഡി.ജി.ഇക്ക് കീഴിലുള്ള എ.ഐ ഫാക്ടറി ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്‍ ഫൈസല്‍ അല്‍ഹവി വ്യക്തമാക്കി.

ജീവനക്കാരുടെ ജോലി കൂടുതല്‍ വേഗത്തിലും ആയാസരഹിതവുമാക്കുക വഴി പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ബാക്ക്-ഓഫീസ് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം, പൗരന്മാരുടെയും ബിസിനസുകളുടെയും സര്‍ക്കാര്‍ സേവനങ്ങളുമായുള്ള ഇടപെടല്‍ മാറ്റിമറിക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. സമൂഹത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നവയ്ക്ക്​ സേവനങ്ങളില്‍ മുന്‍ഗണന നല്‍കുക എന്നതാണ് എ.ഐ ഫാക്ടറിയുടെ നയമെന്ന് ഫൈസല്‍ അല്‍ഹവി പറഞ്ഞു. സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലെ ഏറ്റവും വലിയ മാറ്റം സമയലാഭമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് (പി.ഒ.സി) തയാറാക്കാന്‍ മൂന്നുമാസവും അത് പ്രൊഡക്ഷന്‍ ഗ്രേഡ് സിസ്റ്റത്തിലേക്ക് എത്തിക്കാന്‍ ആറുമാസവും എടുത്തിരുന്നുവെങ്കില്‍, ഇന്നത് ദിവസങ്ങള്‍കൊണ്ട്​ സാധ്യമാകും.

വേഗത്തിലുള്ള പരീക്ഷണങ്ങള്‍ ആശയങ്ങള്‍ വേഗത്തില്‍ ഉപയോക്താക്കളുടെ കൈകളിലെത്തിക്കാനും അതിലൂടെ ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആഗോളതലത്തില്‍ സര്‍ക്കാരുകള്‍ ജനറേറ്റീവ് എ.ഐ. അടക്കമുള്ള നൂതന സാങ്കേതികവിദ്യകള്‍ നടപ്പാക്കുന്ന പശ്ചാത്തലത്തില്‍, അബൂദബിയില്‍ എ.ഐ ഫാക്ടറി പൊതുജനങ്ങളെയും ബിസിനസുകളെയും ഏറ്റവും കൂടുതല്‍ സ്പര്‍ശിക്കുന്ന സേവനങ്ങളെയാണ് ലക്ഷ്യമിടുന്നത്. കൃത്യമായ പരീക്ഷണങ്ങളിലൂടെയും വേഗതയേറിയ വിന്യാസത്തിലൂടെയും സര്‍ക്കാര്‍ സേവന മേഖലയില്‍ വിപ്ലവകരമായ മാറ്റമാണ് അബൂദബി ഇതിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AI Factory to speed up government services in Abu Dhabi
Next Story