എ.ഐ. എവരിതിങ് ഗ്ലോബല്‍ 2026ന് അബൂദബി വേദിയാവും
text_fieldsഅബൂദബിയില്‍ നടന്ന എ.ഐ. എവരിതിങ് ആഗോള ഉച്ചകോടിയില്‍ നിന്ന്
അബൂദബി: എ.ഐ. എവരിതിങ് ഗ്ലോബല്‍ 2026ന് അബൂദബി വേദിയാവും. സെന്റ് റെഗിസ് സഅദിയാത്ത് ഐലന്‍ഡ് റിസോര്‍ട്ടില്‍ കഴിഞ്ഞദിവസം അരങ്ങേറിയ എ.ഐ. എവരിതിങ് ആഗോള ഉച്ചകോടിയുടെ വേദിയിലായിരുന്നു ലോകമെമ്പാടുമുള്ള നിര്‍മിത ബുദ്ധി പുരോഗതിക്ക് നേതൃത്വം നല്കുന്ന യു.എ.ഇയുടെ യാത്രയില്‍ മറ്റൊരു നാഴികകല്ലാവുന്ന പ്രഖ്യാപനമുണ്ടായത്.
ആഗോളതലത്തില്‍നിന്ന് നിര്‍മിത ബുദ്ധി, ടെക് രംഗത്തുള്ളവര്‍ പങ്കെടുക്കുന്ന ബൃഹദ് ഉച്ചകോടിയാണ് അബൂദബിയിയില് കഴിഞ്ഞദിവസം ആരംഭിച്ചത്. 149 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പ്രഥമ എ.ഐ എവരിതിങ് ആഗോള ഉച്ചകോടിയില്‍ സംബന്ധിച്ചത്.
ഫെബ്രുവരി നാലിന് അബൂദബിയിലും അഞ്ച്, ആറ് തിയതികളിലായി ദുബൈയിലുമാണ് എ.ഐ എവരിതിങ് ഗ്ലോബല്‍ 2025 നടന്നത്. 200ലേറെ എ.ഐ വിദഗ്ധര്‍ ഉച്ചകോടിയില്‍ സംസാരിച്ചു. 70ലേറെ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും അഞ്ഞൂറിലേറെ ആഗോള ടെക് സ്ഥാപനങ്ങളും എ.ഐ എവരിതിങ് ഗ്ലോബല്‍ 2025ല്‍ പങ്കെടുക്കുകയുണ്ടായി.
യു.എ.ഇയില്‍ നടന്നുവരുന്ന ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോ ആയ ജിറ്റെക്സ് ഗ്ലോബലിന്റെ സംഘാടകരായ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഇവന്റ് കമ്പനിയായ കെ.എ.ഒ.യു.എൻ ഇന്റര്‍നാഷനല്‍ ആണ് എ.ഐ എവരിതിങ് ആഗോള ഉച്ചകോടിയുടെയും സംഘാടകര്‍. അബൂദബിയിലെ അഡ്നെക് സെന്ററിലാവും എ.ഐ എവരിതിങ് ഗ്ലോബല്‍ 2026 അരങ്ങേറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

