Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ ബസുകളിലും...

ഷാർജയിൽ ബസുകളിലും ടാക്സികളിലും എ.ഐ കാമറകൾ

text_fields
bookmark_border
ഷാർജയിൽ ബസുകളിലും ടാക്സികളിലും എ.ഐ കാമറകൾ
cancel

ഷാർജ: ഷാർജയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ബസുകളിലും ടാക്സികളിലും എ.ഐ കാമറകൾ ഘടിപ്പിച്ചു. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്​.ആർ.ടി.എ) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിന് പുറത്തേക്ക് സർവീസ് നടത്തുന്ന ഇന്‍റർസിറ്റി ബസുകളിൽ 10 എ.ഐ കാമറകൾ വീതവും ടാക്സികളിൽ അഞ്ച്​ കാമറകൾ വീതവുമാണ് സ്ഥാപിച്ചിരിക്കുന്നത്.

വാഹനങ്ങളുടെ അകത്തും പുറത്തുമായി ക്രമീകരിച്ചിരിക്കുന്ന ഈ കാമറകൾ റോഡിലെ സാഹചര്യങ്ങളും ഡ്രൈവർമാരുടെ പെരുമാറ്റവും യാത്രക്കാരുടെ നീക്കങ്ങളും കൃത്യമായി നിരീക്ഷിക്കും.

റോഡിലെ തടസ്സങ്ങൾ, കാൽനടയാത്രക്കാർ, വശങ്ങളിലൂടെയുള്ള ഓവർടേക്കിങ്​ എന്നിവ വേഗത്തിൽ തിരിച്ചറിയാൻ ഈ അത്യാധുനിക സംവിധാനത്തിന് സാധിക്കും. ഡ്രൈവർമാരുടെ ശ്രദ്ധക്കുറവ് നിരീക്ഷിക്കുന്നതോടൊപ്പം അപകടങ്ങൾ ഉണ്ടായാൽ ഉടൻ അധികൃതർക്ക് തത്സമയ വിവരം നൽകാനും ഇവക്ക്​കഴിയും. ബസുകളിലെ യാത്രക്കാരുടെ എണ്ണം നിർണയിക്കാനും യാത്രക്കാർ വാഹനങ്ങളിൽ മറന്നുവെക്കുന്ന സാധനങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും സ്മാർട്ട് കാമറകൾ സഹായിക്കും.

രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷിതമായ ഗതാഗത സംവിധാനം പടുത്തുയർത്തുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് ആർ.ടി.എ ചെയർമാൻ യൂസഫ് ഖമീസ് അൽ ഉസ്മാനി വ്യക്തമാക്കി. അപകടങ്ങളോട് വേഗത്തിൽ പ്രതികരിക്കാനും യാത്രാസൗകര്യം വർധിപ്പിക്കാനും എ.ഐ സാങ്കേതികവിദ്യ ഉപകരിക്കുമെന്ന് ഗതാഗത വിഭാഗം ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ ജർവാനും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busesSharjahtaxisAI cameras
News Summary - AI cameras in buses and taxis in Sharjah
Next Story