അഹമ്മദ് കുട്ടി മദനിക്ക് യാത്രയയപ്പ് നല്കി
text_fieldsപ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അഹമ്മദ് കുട്ടി മദനിക്ക് സൂപ്പി പാതിരപ്പറ്റ ഉപഹാരം നല്കുന്നു
അജ്മാൻ: അജ്മാൻ കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാവ് അഹമ്മദ് കുട്ടി മദനിക്ക് അജ്മാൻ മലപ്പുറം ജില്ല കെ.എം.സി.സി യാത്രയയപ്പ് നൽകി. അജ്മാൻ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ് അബ്ദുറഹ്മാൻ അരീക്കോട് അധ്യക്ഷതവഹിച്ചു. സംസ്ഥാന കെ.എം.സി.സി പ്രസിഡൻറ് സൂപ്പി പാതിരപ്പറ്റ ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി ഇബ്രാഹിം കുട്ടി, മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി റാഷിദ് നെല്ലഞ്ചേരി, നാസർ കൊട്ടാരത്തിൽ, റസാഖ് വെളിയങ്കോട്, മൊയ്തു, റഷീദ് എരമംഗലം, ഫാറൂഖ് കോക്കൂർ തുടങ്ങിയവർ പങ്കെടുത്തു. ഓർഗനൈസിങ് സെക്രട്ടറി ലത്തീഫ് ടി.എൻ പുരം സ്വാഗതവും മലപ്പുറം ജില്ല സെക്രട്ടറി കോമു ചോലക്കുണ്ട് നന്ദിയും പറഞ്ഞു.

