അഹമ്മദ് അൽ സായിഗ് പുതിയ ആരോഗ്യമന്ത്രി; അബ്ദുറഹ്മാൻ അൽ ഉവൈസിന് പകരമായാണ് നിയമനം
text_fieldsഅഹമ്മദ് അൽ സായിഗ്
ദുബൈ: പുതിയ ആരോഗ്യമന്ത്രിയായി അഹമ്മദ് അൽ സായിഗിനെ നിയമിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ആരോഗ്യമന്ത്രിയായിരുന്ന അബ്ദുറഹ്മാൻ അൽ ഉവൈസിന് പകരമായാണ് പുതിയ നിയമനം.
തിങ്കളാഴ്ച എക്സിലൂടെയാണ് ശൈഖ് മുഹമ്മദ് പുതിയ നിയമനക്കാര്യം പുറത്തുവിട്ടത്. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ അംഗീകാരത്തോടെയാണ് പുതിയ നിയമനമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. മുൻ ആരോഗ്യമന്ത്രി അബ്ദുറഹ്മാൻ അൽ ഉവൈസിന് അദ്ദേഹം നന്ദിയും അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ അദ്ദേഹത്തിന്റെ കീഴിൽ ആരോഗ്യവകുപ്പ് നിരവധി പരിഷ്കാരങ്ങളും വികസനങ്ങളും നടപ്പാക്കിയിരുന്നു. ഇത്തരം പരിഷ്കാരങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അബ്ദുറഹ്മാൻ അൽ ഉവൈസ് ഫെഡറൽ നാഷനൽ കൗൺസിൽ അഫയേഴ്സിന്റെ സഹമന്ത്രിയായി തുടരും. തങ്ങളിലർപ്പിച്ച ദൗത്യങ്ങൾ മികച്ച രീതിയിൽ നിർവഹിക്കാൻ രണ്ടുപേർക്കും കഴിയട്ടെയെന്ന് ശൈഖ് മുഹമ്മദ് ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

