Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅഹ്​മദ്‌ അഷ്​റഫ്​...

അഹ്​മദ്‌ അഷ്​റഫ്​ അനുസ്മരണം : 'അക്കാഫ്' രക്തദാനം നടത്തി

text_fields
bookmark_border
അഹ്​മദ്‌ അഷ്​റഫ്​ അനുസ്മരണം :  അക്കാഫ് രക്തദാനം നടത്തി
cancel
camera_alt

ര​ക്ത​ദാ​നം ന​ട​ത്തി​യ അ​ക്കാ​ഫ് പ്ര​വ​ർ​ത്ത​ക​ർ അ​ഭി​ന​ന്ദ​ന​പ​ത്രം ഏ​റ്റു​വാ​ങ്ങു​ന്നു

ദു​ബൈ: അ​ക്കാ​ഫ് പ്ര​വ​ർ​ത്ത​ക​രും ബ്ല​ഡ്​ ഡോ​ണേ​ഴ്​​സ്​ കേ​ര​ള​യും ചേ​ർ​ന്ന് അ​ഹ്​​മ​ദ്‌ അ​ഷ്‌​റ​ഫി​െൻറ സ്മ​ര​ണ​ക്ക്​ ദു​ൈ​ബ ല​ത്തീ​ഫ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​നം ന​ട​ത്തി. അ​ക്കാ​ഫ് നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത്തെ ര​ക്ത​ദാ​ന ക്യാ​മ്പാ​ണ് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന​ത്. ര​ക്ത​ദാ​നം ന​ട​ത്തു​ന്ന​തി​ലൂ​ടെ മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ൾ​ക്ക് അ​ക്കാ​ഫ് വ​ൻ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും മ​ഹ​ത്താ​യ ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​ൻ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​മാ​യി കാ​ണു​ന്നെ​ന്നും അ​ക്കാ​ഫ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് അ​റി​യി​ച്ചു. സ​ഹ​ച​രു​ടെ വേ​ദ​ന​ക​ളി​ൽ ആ​ശ്വാ​സ​മാ​യി എ​ത്തി​ച്ചേ​രാ​ൻ അ​ക്കാ​ഫി​െൻറ സ​ന്ന​ദ്ധ ഭ​ട​ന്മാ​ർ എ​ന്നും മു​ൻ​പ​ന്തി​യി​ൽ ഉ​ണ്ടെ​ന്ന്​ അ​ക്കാ​ഫ് പ്ര​സി​ഡ​ൻ​റ്​ ചാ​ൾ​സ് പോ​ൾ ഓ​ർ​മി​പ്പി​ച്ചു. ഇ​ത്ത​വ​ണ ര​ക്ത​ദാ​നം ദുഃ​ഖ​വെ​ള്ളി​യു​ടെ ത്യാ​ഗ​സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന​താ​ണെ​ന്ന്​ അ​ക്കാ​ഫ് ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ് പ​റ​ഞ്ഞു. കോ​വി​ഡ് സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പി​ൽ മു​ന്നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ ര​ക്തം​ദാ​ന​വും 40 പേ​ർ പ്ലേ​റ്റ്​​ലെ​റ്റ്​​സ്‌ ദാ​ന​വും ചെ​യ്തു. പ​ങ്കെ​ടു​ത്ത എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും അ​ക്കാ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി ആ​ദ​രി​ച്ചു. അ​ക്കാ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്‌ ബി​ജു കു​മാ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബെ​ൻ​സി സൈ​മ​ൺ എ​ന്നി​വ​ർ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story