‘അഹ്ലന് റമദാന്’ ഞായറാഴ്ച അല്‍ഖൂസ് അല്മനാറില്
text_fieldsദുബൈ: റമദാനെ വരവേല്‍ക്കാന്‍ അല്‍മനാര്‍ ഇസ്ലാമിക് സെന്ററും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ഖൂസും സംയുക്തമായി സംഘടിപ്പിക്കുന്ന അഹ്ലന് റമദാന് പരിപാടി ഞായറാഴ്ച വൈകീട്ട് 6.30ന് അല്‍ഖൂസ് അല്‍മനാര്‍ ഗ്രൗണ്ടില്‍ നടക്കും.
വ്രതാനുഷ്ഠാനത്തിന്റെ മഹത്ത്വം, വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും പുലര്‍ത്തേണ്ട മര്യാദകള്‍, നോമ്പുകാലത്തെ പ്രത്യേക പ്രാർഥനകള്‍, സാമൂഹ്യസേവനം തുടങ്ങിയ വിഷയങ്ങളില്‍ വിശ്വാസിയെ ബോധവത്കരിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. കെ.എം. ഫൈസി തരിയോട്, അബ്ദുസ്സലാം മോങ്ങം, മന്‍സൂര്‍ മദീനി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. സംശയനിവാരണത്തിന് അവസരമുണ്ടാകും. പരിപാടിയുടെ വിജയത്തിനായി യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി. അബ്ദുസ്സമദ്, അബ്ദുല്വഹിദ് മയ്യേരി എന്നിവര്‍ മുഖ്യ രക്ഷാധികാരികളും നൗഷാദ് കോയക്കുട്ടി ജനറല്‍ കണ്‍വീനറുമായി വിപുലമായി സ്വാഗതസംഘം രൂപവത്കരിച്ചു. വിവരങ്ങള്‍ക്ക് 04 3394464, 050 5242429.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

