അഹ്ലൻ റമദാൻ ആത്മീയ സദസ്സ് സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി മണലൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഹ്ലൻ റമദാൻ ആത്മീയ സദസ്സ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃശൂർ ജില്ല പ്രസിഡന്റ് എൻ.കെ. അബ്ദുൽ ഖാദർ മുസ്ല്യാർ പൈങ്കണ്ണിയൂർ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കെ.എം.സി.സി മണലൂർ നിയോജക മണ്ഡലം കമ്മിറ്റി അബുഹൈൽ ആസ്ഥാനത്ത് റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി അഹ്ലൻ റമദാൻ ആത്മീയ സദസ്സ് സംഘടിപ്പിച്ചു. പ്രസിഡന്റ് ഷക്കീർ കുന്നിക്കലിന്റെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃശൂർ ജില്ല പ്രസിഡന്റ് എൻ.കെ. അബ്ദുൽ ഖാദർ മുസ്ലിയാർ പൈങ്കണ്ണിയൂർ ഉദ്ഘാടനം ചെയ്തു.
അലി അസ്ഗർ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. അഷ്റഫ് ഹുദവി, ടി.എച്ച്. അൻവർ റഹ്മാനി, ജില്ല പ്രസിഡന്റ് ജമാൽ മനയത്ത്, ജന. സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ, സംസ്ഥാന പ്രവർത്തക സമിതിഅംഗം മുഹമ്മദ് വെട്ടുകാട്, ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ, സെക്രട്ടറിമാരായ മുഹമ്മദ് അക്ബർ, ഹനീഫ് തളിക്കുളം, ജംഷീർ പാടൂർ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് റഷീദ് പുതുമനശേരി, സെക്രട്ടറിമാരായ മുഹമ്മദ് നൗഫൽ, ആർ.എ. ഉസ്മാൻ എന്നിവർ നേതൃത്വം നൽകി. ജന. സെക്രട്ടറി ഷാജഹാൻ ജാസി സ്വാഗതവും ട്രഷറർ മുഹമ്മദ് ഹർഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

