അഹ്ലൻ റമദാൻ പ്രഭാഷണം: സ്വാഗതസംഘമായി
text_fieldsദുബൈ: അൽത്തവാറിലെ അൽറാഷിദ് സെന്ററിൽ ദുബൈ മതകാര്യ വകുപ്പിന്റെ അനുമതിയോടെ ഫെബ്രുവരി 16ന് നടത്തുന്ന അഹ്ലൻ റമദാൻ പ്രഭാഷണ പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരിച്ചു.
അബ്ദുൽസലാം ആലപ്പുഴ ചെയർമാനും അനീസ് കൺവീനറുമാണ്. ഷമീം ഇസ്മായിൽ (മീഡിയ), ഷാനവാസ് പാലത്ത് (പബ്ലിസിറ്റി), സലിം ഗുരുവായൂർ (ട്രാൻസ്പോർട്ടേഷൻ), അൻവർ കണ്ണൂർ (ലൈറ്റ് ആൻഡ് സൗണ്ട്), ഹബീബ് കാരാടൻ (ഐ.ടി വിങ്) തുടങ്ങിവരാണ് വിവിധ വകുപ്പുകളുടെ കൺവീനർമാർ. ഞായറാഴ്ച വൈകീട്ട് നടക്കുന്ന പരിപാടിയിൽ ഇന്റർനാഷനൽ സകാത് ഓർഗനൈസേഷൻ ഫത്വാ ബോർഡ് അംഗവും പണ്ഡിതനും പ്രഭാഷകനുമായ പി.എൻ അബ്ദുൽ റഹിമാൻ അബ്ദുല്ലത്തീഫാണ് പ്രഭാഷണം നടത്തുന്നത്. സകാത്ത്, പുതിയ സാമ്പത്തിക ക്രയ വിക്രയങ്ങളിലെ മാനദണ്ഡങ്ങൾ എന്നിവയാണ് പ്രഭാഷണ വിഷയം.
സമാപന സെഷനിൽ ഷാർജ മസ്ജിദുൽ അസീസ് ഖതീബും പണ്ഡിതനുമായ ഹുസൈൻ സലഫി പ്രഭാഷണം നടത്തും. പരിപാടിയിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം സൗകര്യം അൽറാഷിദ് സെന്ററിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. വിശാലമായ പാർക്കിങ് സൗകര്യവും ലഭ്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

