അഹ്ലൻ റമദാൻ പ്രഭാഷണം 23ന്
text_fieldsസിംസാറുൽ ഹഖ് ഹുദവിയുടെ അഹ്ലൻ റമദാൻ പ്രഭാഷണത്തിന്റെ ബ്രോഷർ യഹ്യ തളങ്കര സലാം കന്യപ്പാടിക്ക് നൽകി പ്രകാശനം ചെയ്യുന്നു
ദുബൈ: കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി ഫെബ്രുവരി 23ന് അബുഹൈൽ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ പ്രഭാഷകനും പണ്ഡിതനുമായ സിംസാറുൽ ഹഖ് ഹുദവിയുടെ അഹ്ലൻ റമദാൻ പ്രഭാഷണം സംഘടിപ്പിക്കും.
പരിപാടിയുടെ ബ്രോഷർ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടിക്ക് നൽകി ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര പ്രകാശനം ചെയ്തു. ദുബൈ വെൽഫിറ്റ് മനാറിൽ ചേർന്ന യോഗത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഹസ്കർ ചൂരി സ്വാഗതം പറഞ്ഞു. ജില്ല ഭാരവാഹികളായ ഹസൈനാർ ബീജന്തടുക്ക, പി.ഡി. നൂറുദ്ദീൻ, സിദ്ദീഖ് ചൗക്കി, മണ്ഡലം ഭാരവാഹികളായ തല്‍ഹത്ത് തളങ്കര, സിനാൻ തൊട്ടാൻ തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി ഷുഹൈൽ കോപ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

