അഹല്യ മെഡിക്കൽ ഗ്രൂപ്പിന് മൂന്ന് വേൾഡ് ഹെൽത്ത് ലീഡർഷിപ് അവാർഡുകൾ
text_fieldsഅബൂദബി: ദുബൈ അഡ്രസ് ഹോട്ടലിൽ നടന്ന ഇൗ വർഷത്തെ വേൾഡ് ഹെൽത്ത് കെയർ ലീഡർഷിപ് അ വാർഡ് വിതരണ പരിപാടിയിൽ അബൂദബി അഹല്യ മെഡിക്കൽ ഗ്രൂപ്പിന് മൂന്ന് പ്രശസ്തമായ അന്താരാഷ്്ട്ര അവാർഡുകൾ സമ്മാനിച്ചു. ജി.സി.സിയിെല ഏറ്റവും മികച്ച മൾട്ടി സ്പെഷൽറ്റി ഹോസ്പിറ്റലിനുള്ള അവാർഡ് അഹല്യ ഹോസ്പിറ്റൽ മുസഫക്കും മികച്ച കണ്ണാശുപത്രിക്കുള്ള അവാർഡ് അഹല്യ െഎ കെയർ അബൂദബിക്കും മികച്ച ഹോളിസ്റ്റിക് വെൽനസ് സെൻററിനുള്ള അവാർഡ് അഹല്യ ഹോസ്പിറ്റൽ മുസഫയിലെ ആയുർവേദ വകുപ്പിനുമാണ് ലഭിച്ചത്.
അവാർഡുകൾ ആശുപത്രിക്കും സ്ഥാപനം രാജ്യത്തെ സമൂഹത്തിന് നൽകുന്ന സേവനങ്ങൾക്കുമുള്ള അംഗീകാരമാണെന്ന് അഹല്യ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. വി.എസ്. ഗോപാൽ പറഞ്ഞു. അവാർഡ് നേട്ടവുമായി ബന്ധപ്പെട്ട് അബുദബി ബാബ് അൽ ഖസ്ർ ഹോട്ടലിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത വിഭാഗങ്ങളിലുള്ള തങ്ങളുടെ പരിഷ്കൃതവും അത്യാധുനികവുമായ ആരോഗ്യ പരിചരണ സംവിധാനങ്ങൾ, വിദഗ്ധ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടെയുള്ള പ്രഫഷനൽ ജീവനക്കാർ എന്നിവ ചേർത്തുകൊണ്ടുള്ള സേവനത്തിന് ലഭിച്ച അംഗീകരമാണിത്. നേരത്തെ അഹല്യ ഹോസ്പിറ്റിലിന് ശൈഖ് ഖലീഫ എക്സലൻസ് അവാർഡ്, ഹെൽത്ത് ക്വാളിറ്റി അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. ഇത്തരം അംഗീകാരങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം വർധിപ്പിക്കുകയാണെന്നും ഡോ. വി.എസ്. ഗോപാൽ വ്യക്തമാക്കി. പരിപാടിയിൽ ആറ് ഡോക്ടർമാരെ ആദരിച്ചു.
വാർത്താസമ്മേളനത്തിൽ അബൂദബി ബിസിനസ് വിമൻ കൗൺസിൽ ഡയറക്ടർ ശഫീഖ ആൽ അംരി, അഡ്നോക് മറൈൻ സീനിയർ മാനേജ്മെൻറ് കൺസൾട്ടൻറ് അലാ ഇസ്മാഇൗൽ ആൽ ബദ്വാനി, എഴുത്തുകാരി സമിയ മുബാറക് ആൽ കാദിരി, അബൂദബി മീഡിയ ഫസ്റ്റ് അനൗൺസർ ഫാത്തിമ അൽ വർദ്, യു.എ.ഇ സ്കൗട്ട്സ് അസോസിയേഷൻ കമീഷണർ ഉബൈദ് ആൽ മെഹ്റാസി, ചാമ്പ്യൻസ് ലീഗിൽ കളിച്ച ആദ്യ യു.എ.ഇ കളിക്കാരൻ ഹാമിദ് ആൽ കമാലി തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
