കാർഷിക സഹായങ്ങൾ ഇനി വീട്ടിലെത്തും
text_fieldsമൊബൈൽ അഗ്രികൾച്ചർ ആൻഡ് വെറ്ററിനറി സേവനത്തിന്റെ ലോഞ്ചിങ് ചടങ്ങ്
അബൂദബി: കൃഷി, മൃഗ പരിപാലനം എന്നി സംബന്ധിച്ച സേവനങ്ങളും മാർഗനിർദേശങ്ങളും വീട്ടിലെത്തുന്ന മൊബൈൽ അഗ്രികൾച്ചർ ആൻഡ് വെറ്ററിനറി സർവീസുമായി യു.എ.ഇ സർക്കാർ. വിദൂര പ്രദേശങ്ങളിലെ കൃഷിക്കും കന്നുകാലി പരിപാലനത്തിനും സഹായം എത്തിക്കുക എന്നതാണ് ലക്ഷ്യം.
ഇത്തരം സഹായം എത്തിക്കുന്ന വാഹനങ്ങൾ പുറത്തിറക്കി. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായി ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ ലോഞ്ചിങ് നിർവഹിച്ചു. കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി, കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി കാര്യ മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമഹീരി എന്നിവർ പങ്കെടുത്തു. കാർഷികമേഖലകളിലും ഫാമുകളിലും കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ എത്തിക്കാൻ പുതിയ സംവിധാനം ഉപകരിക്കും. ഇത് സുസ്ഥിര വികസനവും കാർഷിക വളർച്ചയും വർദ്ധിപ്പിക്കും.