സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ കരാർ
text_fieldsഅബൂദബിയിലുടനീളം സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനായി യു.എ.ഇ പ്രതിരോധ മന്ത്രാലയവും മസ്ദറും കരാറൊപ്പിടുന്നു
അബൂദബി: എമിറേറ്റിലുടനീളം സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനായി യു.എ.ഇ പ്രതിരോധ മന്ത്രാലയവും മസ്ദറും കരാറൊപ്പിട്ടു. യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ശൈഖ് അഹമ്മദ് ബിന്‍ തഹ്നൂന് ആല് നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിടല്‍ ചടങ്ങ്. മസ്ദറും ഫ്രാന്‍സിന്റെ ഇ.ഡി.എഫ് ഗ്രൂപ്പും സഹകരിച്ചാണ് ‘എമര്‍ജ്’ എന്ന പദ്ധതിയുടെ നിക്ഷേപവും രൂപകൽപനയും നിര്‍മാണപ്രവര്‍ത്തനവും 25 വര്‍ഷത്തെ അറ്റകുറ്റപ്പണിയും നടത്തുക.
മസ്ദര്‍ സിറ്റിയില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ പ്രതിരോധമന്ത്രാലയത്തിലെ മിലിറ്ററി വര്‍ക്സ് കമാന്‍ഡ് കമാന്‍ഡര്‍ ബ്രി. ജനറല്‍ സഈദ് അല്‍ കെത്ബി, മസ്ദര്‍ സി.ഒ.ഒയും എമര്‍ജ് ചെയര്‍മാനുമായ അബ്ദുല്‍ അസീസ് അൽ ഉബൈദലി എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്.
2021ലാണ് വാണിജ്യസ വ്യവസായ ആവശ്യങ്ങള്‍ക്കായി ഊര്‍ജ ഉൽപാദനത്തിനും ഊര്‍ജ ശേഖരണത്തിനുമുള്ള നൂതന പരിഹാരമാര്‍ഗങ്ങള്‍ക്കായി എമര്ജിന് രൂപം നല്‍കിയത്. യു.എ.ഇ വ്യവസായ, അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രിയും മസ്ദര്‍ ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബിര്‍, മസ്ദര്‍ സി.ഇ.ഒ മുഹമ്മദ് ജമീല്‍ അല്‍ റംഹി, ഇ.ഡി.എഫ് മിഡിലീസ്റ്റ് സി.ഇ.ഒ ലുക് കോഷ്ലിന്, എമര്‍ജ് ജനറല്‍ മാനേജര്‍ മിഷേല്‍ അബി സാബ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

