തുംബെ കോളജ് ബിരുദധാരികൾക്ക് ജോലി ഉറപ്പാക്കാൻ കരാർ
text_fieldsതുംബെ കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് എ.ഐ ഇൻ ഹെൽത്ത്കെയർ, തുംബെ ഹെൽത്ത്കെയർ ഡിവിഷനുമായി കരാറിൽ ഒപ്പിടുന്നു
ദുബൈ: ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള തുംബെ കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് എ.ഐ ഇൻ ഹെൽത്ത്കെയറും തുംബൈ ഹെൽത്ത്കെയർ ഡിവിഷനുമായി സുപ്രധാന ധാരണാപത്രം ഒപ്പുവച്ചു. വിദ്യാർഥികൾക്ക് പഠനകാലത്തുതന്നെ തുംബെ ഹെൽത്ത്കെയറിന്റെ യു.എ.ഇയിലെ വിവിധ അംഗീകൃത ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും പ്രായോഗിക പരിശീലനം, ഓൺ ദ ജോബ് ട്രെയിനിങ്, ഷോർട്ട് ഇൻഡസ്ട്രി പ്ലേസ്മെന്റുകൾ എന്നിവ ഇതുവഴി ഉറപ്പാക്കും.
കരാർ പ്രകാരം ബിരുദം പൂർത്തിയാക്കുന്ന അർഹരായ വിദ്യാർഥികളിൽ കുറഞ്ഞത് 20 ശതമാനം പേരെ തുംബെ ഹെൽത്ത്കെയർ സ്ഥാപനങ്ങളിൽ നിയമിക്കും. സംയുക്ത പരിശീലന പരിപാടികൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, പ്രഫഷനൽ ഡെവലപ്മെന്റ് പദ്ധതികൾ, ഫാക്കൽട്ടി എക്സ്ചേഞ്ച്, ഗവേഷണം, സി.എം.ഇ പ്രോഗ്രാമുകൾ, വർക്ക്ഷോപ്പുകൾ, കോൺഫറൻസുകൾ എന്നിവയും സഹകരണത്തിന്റെ ഭാഗമായി ഒരുക്കും.
വിദ്യാഭ്യാസം യഥാർഥ ഫലങ്ങളിലേക്ക് നയിക്കണമെന്നതാണ് ഞങ്ങളുടെ ദർശനമെന്നും കരാർ വിദ്യാർഥികൾക്ക് ഡിഗ്രിയോടൊപ്പം ഉറപ്പുള്ള കരിയറും നൽകുന്നതാണെന്നും ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി ചാൻസലർ പ്രഫ. മണ്ട വെങ്കട്രാമണ പറഞ്ഞു. എ.െഎ അടിസ്ഥാനമാക്കിയുള്ള ഭാവിയിലെ ആരോഗ്യമേഖലക്കായി പ്രായോഗിക പരിചയമുള്ള പ്രതിഭകളെ സൃഷ്ടിക്കുന്നതാണ് ഈ സഹകരണമെന്ന് തുംബെ കോളജ് ഡീൻ പ്രഫ. അമീർ സൈദ് വ്യക്തമാക്കി. വിദ്യാർഥികളെ യഥാർഥ ആശുപത്രി അന്തരീക്ഷത്തിൽ നിന്നുതന്നെ രൂപപ്പെടുത്തുകയാണെന്ന് തുംബെ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് (ഹെൽത്ത്കെയർ) അക്ബർ മൂയ്ദീൻ തുംബെ പറഞ്ഞു. ബി.എസ്സി ഇൻ ഹെൽത്ത്കെയർ മാനേജ്മെന്റ് ആൻഡ് ഇക്കണോമിക്സ്, ബി.എസ്സി ഇൻ അപ്ലൈഡ് എ.ഐ ഇൻ ഹെൽത്ത്കെയർ, മാസ്റ്റർ ഓഫ് ഹെൽത്ത്കെയർ മാനേജ്മെന്റ്, മാസ്റ്റർ ഓഫ് എ.ഐ ആൻഡ് ഹെൽത്ത് ഇൻഫർമാറ്റിക്സ് എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ പ്രവേശനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.gmu.ac.ae.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

