Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ മൂന്ന്​...

ദുബൈയിൽ മൂന്ന്​ സ്​ട്രീറ്റുകളുടെ വികസനത്തിന്​ കരാർ

text_fields
bookmark_border
ദുബൈയിൽ മൂന്ന്​ സ്​ട്രീറ്റുകളുടെ വികസനത്തിന്​ കരാർ
cancel

ദുബൈ: നഗരത്തിലെ ഗതാഗത തിരക്ക്​ കുറക്കാൻ ലക്ഷ്യമിട്ട്​ സുപ്രധാനമായ റോഡ്​ വികസന പദ്ധതിക്ക്​ കരാർ നൽകി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). ഉമ്മു സുഖൈം സ്​ട്രീറ്റ്​, അൽ വസൽ റോഡ്​, അൽ സഫ സ്​ട്രീറ്റ്​, ജുമൈറ സ്​ട്രീറ്റിലെ ഏഴ്​​​ ജങ്​ഷനുകൾ എന്നിവ പുനർവികസിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ റോഡുകൾ വീതികൂട്ടുന്നതിനൊപ്പം പുതിയ പാലങ്ങളും തുരങ്കങ്ങളും നിർമിക്കും. ​

മൊത്തം 11 കിലോമീറ്റർ നീളത്തിലാണ്​ വികസനം നടപ്പിലാക്കുക. നവീകരണം പൂർത്തിയാകുന്നതോടെ ഉമ്മുസുഖൈം സ്​ട്രീറ്റിലെ റോഡുകളുടെ ശേഷി വർധിച്ച്​ ഇരു ദിശകളിലേക്കും കടന്നുപോകാവുന്ന വാഹനങ്ങളുടെ എണ്ണം 16,000 ആയി ഉയരും. അൽ വസൽ, അൽ സഫ സ്​ട്രീറ്റിന്‍റെ ശേഷി മണിക്കൂറിൽ 12,000 വാഹനങ്ങളായും വർധിക്കും. ​​ഗതാഗത മെച്ചപ്പെടുത്തലുകൾക്കൊപ്പം നടപ്പാതകൾ, സൈക്ലിങ്​ ട്രാക്കുകൾ, ബൊളിവാഡ്​ പ്ലാസകൾ എന്നിവയുൾപ്പെടെ കാൽനടയാരതക്കാർക്ക്​ അനുയോജ്യമായതും സൗന്ദര്യാത്​മകവുമായ നിരവധി സവിശേഷതകളും പദ്ധതിയിൽ ഉൾപ്പെടുന്നു.

താമസമേഖലകൾ, ബീച്ചുകൾ, ഹോട്ടലുകൾ, റസ്റ്റാറന്‍റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 20 ലക്ഷത്തിലധികം ജസംഖ്യയുള്ള മേഖലകൾക്ക്​ പദ്ധതി പ്രയോജനപ്പെടുമെന്ന്​ ആർ.ടി.എ എക്സിക്യുട്ടീവ്​ ബോർഡ്​ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.

ജുമൈറ സ്​ട്രീറ്റിലെ എമിറേറ്റ്​സ്​ റോഡ്​, അൽ ഖുദ്​റ സ്​ട്രീറ്റ്​ എന്നിവയുമായി ബന്ധിപ്പിക്കുന്ന വിശാല ഇടനാഴിയുടെ ഭാഗമായ ഉമ്മു സുഖൈം സ്​ട്രീറ്റ്​ വികസനമാണ്​ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ശൈഖ്​ സായിദ്​ റോഡ്​, അൽഖൈൽ റോഡ്​, ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡ്​, എമിറേറ്റ്​സ്​ റോഡ്​ തുടങ്ങിയ പ്രധാന നാല്​ ഹൈവേകളുടെ കണക്ടിവിറ്റി മെച്ചപ്പെടുത്തലും പദ്ധതിയിൽ ഉൾപ്പെടും.

നവീകരണം പൂർത്തിയായാൽ ജുമൈറ സ്​ട്രീറ്റിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള യാത്ര സമയം 20 മിനിറ്റിൽ നിന്ന്​ ആറ്​ മിനിറ്റായി കുറയുമെന്ന്​ അൽ തായർ കൂട്ടിച്ചേർത്തു.

ആറ്​ ജങ്​ഷനുകളുടെ നവീകരണം, നാല്​ പാലങ്ങൾ, 4.1 കിലോമീറ്റർ നീളത്തിൽ രണ്ട്​ തുരങ്കപാതകൾ, ഇരു ദിശയിലേക്കും റോഡ്​ വീതികൂട്ടി അഞ്ച്​ വരിയാക്കൽ തുടങ്ങിയവയാണ്​ ഉമ്മു സുഖൈം സ്​ട്രീറ്റിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ. 3.85 കിലോമീറ്റർ നീളമുള്ള അഞ്ച്​ തുരങ്കപാതകൾ നിർമാണം ഉൾപ്പെടെ ഏഴ്​ ജങ്​ഷനുകളുടെ നവീകരണമാണ്​ അൽ വാസൽ റോഡിൽ നടത്തുക.

ഇതു വഴി യാത്ര സമയം പകുതിയായി കുറയുകയും മണിക്കൂറിൽ കടന്നുപോകാവുന്ന വാഹനങ്ങളുടെ എണ്ണം 8,000ത്തിൽ നിന്ന്​ 12,000 ആയി ഉയരുകയും ചെയ്യും. അൽ സഫ സ്​ട്രീറ്റിൽ രണ്ട്​ പാലങ്ങൾ, 3.12 കിലോമീറ്റർ നീളത്തിൽ രണ്ട്​ തുരങ്കപാതകൾ ഉൾപ്പെടെ 1.5 കിലോമീറ്റർ നീളത്തിലുള്ള വികസനമാണ്​ നടത്തുന്നത്​. വികസനം പൂർത്തിയായാൽ റോഡിന്‍റെ ശേഷി 12,000 വാഹനങ്ങളായി ഉയരുകയും തുരങ്ക പാതയിലൂടെയുള്ള യാത്ര സമയം 12 മിനിറ്റിൽ നിന്ന്​ മൂന്ന്​ മിനിറ്റായി കുറയുകയും ചെയ്യും. ജുമൈറയിൽ ഏഴ്​ ജങ്​ഷനുകളുടെ വികസനമാണ്​ ഉൾപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaistreetsgulfnewsUAE
News Summary - Agreement signed for the development of three streets in Dubai
Next Story