Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ഗ്​​മ ഓ​ണാ​ഘോ​ഷം...

അ​ഗ്​​മ ഓ​ണാ​ഘോ​ഷം 24ന്​

text_fields
bookmark_border
അ​ഗ്​​മ ഓ​ണാ​ഘോ​ഷം 24ന്​
cancel

​ദു​ബൈ: ഓ​ൾ കേ​ര​ള ഗ​ൾ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (അ​ഗ്​​മ) ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 24ന്​ ​ജെം​സ്-​ദു​ബൈ അ​മേ​രി​ക്ക​ൻ അ​ക്കാ​ദ​മി സ്കൂ​ളി​ൽ ന​ട​ക്കും.

2011 മു​ത​ൽ ദു​ബൈ​യി​ലെ ക​ലാ​സം​സ്‍കാ​രി​ക മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യ ‘അ​ഗ്​​മ’ സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി കു​ടും​ബ കൂ​ട്ടാ​യ്മ​യാ​ണ്‌. ‘താ​ളം മേ​ളം പൊ​ന്നോ​ണം’ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പൂ​ക്ക​ള​മ​ത്സ​രം, ഘോ​ഷ​യാ​ത്ര, തി​രു​വാ​തി​ര, ഫാ​ഷ​ൻ ഷോ, ​സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഓ​ട​ക്കു​ഴ​ൽ മാ​സ്റ്റ​ർ രാ​ജേ​ഷ് ചേ​ർ​ത്ത​ല​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യും ഇ​ത്ത​വ​ണ അ​ഗ്​​മ ഓ​ണാ​ഘോ​ഷ​ത്തി​ന്‌ മാ​റ്റു​കൂ​ട്ടു​മെ​ന്ന് സം​ഘാ​ട​ക​ർ ദി​നേ​ശ് നാ​യ​ർ(​പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ), ആ​ർ.​വി. ന​സീ​ർ(​പ്ര​സി​ഡ​ന്റ്), നൗ​ഷാ​ദ് പു​ലാ​മ​ന്തോ​ൾ (ജ​ന. സെ​ക്ര​ട്ട​റി), ജി​നീ​ഷ് ജോ​സ​ഫ് (ട്ര​ഷ​റ​ർ), സ​ന്തോ​ഷ് നാ​യ​ർ(​ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ അ​റി​യി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന്റെ സം​ഘാ​ട​ന​ത്തി​നാ​യി സ​രി​ൻ, ജി​ത്തു, ടീ​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റോ​ളം പേ​ര​ട​ങ്ങു​ന്ന ആ​ഘോ​ഷ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. സി​ൽ​വ​ർ സ്റ്റോ​മാ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationonamonam food2023agma
News Summary - Agma Onam celebration on 24th
Next Story