മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം: അബ്ദുല്‍ റഹ്മാന്‍ നാട്ടിലേക്ക്
text_fieldsഅബ്ദുർറഹ്മാന്‍
അബൂദബി: നീണ്ട 32 വർഷം ഒരേ കമ്പനിയിൽ ജോലിയിൽ തുടരുകയെന്നത് പ്രവാസ ലോകത്ത് അപൂർവ കാഴ്ചകളിൽ ഒന്നാണ്. ജീവനക്കാരനും കമ്പനിയും തമ്മിലുള്ള അത്രമേൽ ഇഴയടുപ്പമുണ്ടെങ്കിലേ അത് സാധ്യമാകൂ. അത്തരത്തിൽ ആർദ്രമായ സ്നേഹ ബന്ധത്തിന്‍റെ കഥ പറഞ്ഞ കോട്ടക്കൽ ചെറുകുന്ന് സ്വദേശി അബ്ദുർറഹ്മാന്‍ മുക്രി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്.
1993ലാണ് അബ്ദുർഹ്മാൻ മുക്രിയുടെ പ്രവാസത്തിന്‍റെ തുടക്കം. അന്ന് മുതല്‍ ഇന്ന് പിരിയുംവരെ അബൂദബി മീഡിയ ഓഫിസില്‍ തന്നെയായിരുന്നു ഇദ്ദേഹത്തിന്‍റെ ജോലി. ഈ നീണ്ട കാലയളവില്‍ സ്വദേശികളും വിദേശികളുമായി നിരവധി സൗഹൃദവലയം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു എന്നുള്ളത് വലിയനേട്ടമായി അബ്ദുല്‍ റഹ്മാന്‍ കരുതുന്നു.
ഈ രാജ്യത്തെ ഭരണാധികാരികൾ പ്രവാസികളോട് കാണിക്കുന്ന അനുകമ്പയും സഹാനുഭൂതിയും ഒരിക്കലും മറക്കാൻ കഴിയില്ല എന്നും സ്വന്തം നാടുപോലെ സ്വാതന്ത്രമായി സഞ്ചരിക്കാനും ജോലിചെയ്യാനും സാധിക്കുന്ന ഈ നാടിനെ വിട്ടുപിരിയുന്നതില്‍ വിഷമമുണ്ടെന്നും അബ്ദുല്‍ റഹ്മാന്‍ പറയുന്നു.
പ്രവാസം തുടങ്ങിയത് മുതൽ തന്നെ സാഹൂമിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തങ്ങളിൽ സജീവമാണ് അബ്ദുല്‍ റഹ്മാന്‍. കുഴിപ്പുറം മഹല്ല് ക്രസന്‍റ് ജനറല്‍ സെക്രട്ടറി, കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്, കെ.എം.സി.സി മണ്ഡലം വൈസ് പ്രസിഡന്‍റ്, കെ.എം.സി.സി ജില്ല സെക്രട്ടറി, കെ.എം.സി.സി ജില്ല വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. നാട്ടിലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് അബ്ദുല്‍ റഹ്മാൻ ഉദ്ദേശിക്കുന്നത്. ഭാര്യ മൈമൂന. മക്കൾ: ഡോ. റസീന (ഓര്‍ക്കിഡ് ഹോസ്പിറ്റല്‍ -മലപ്പുറം), റമീസ്, റാഷിദ്, റംഷാദ് (അബൂദബി).
photo: Abdurahman
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

