Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആറര മണിക്കൂറിന്​ ശേഷം...

ആറര മണിക്കൂറിന്​ ശേഷം കണ്ണൂർ വിമാനം ഷാർജയിൽനിന്ന്​ പറന്നു

text_fields
bookmark_border
ആറര മണിക്കൂറിന്​ ശേഷം കണ്ണൂർ വിമാനം ഷാർജയിൽനിന്ന്​ പറന്നു
cancel
camera_alt

ഷാർജ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ

ഷാർജ: കണ്ണൂരിലേക്കുള്ള വിമാനം ഷാർജയിൽനിന്ന്​ പുറപ്പെട്ടത്​ ആറര മണിക്കൂർ വൈകി. രാവിലെ എട്ടിന്​ പുറപ്പെടേണ്ട വിമാനം ഉച്ചക്ക്​ 2.30ഓടെയാണ്​ പറന്നത്​. എയർ ഇന്ത്യ എക്സ്​പ്രസിന്‍റെ IX 746 വിമാനമാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്​.

പുലർച്ച നാല്​ മുതൽ യാത്രക്കാർ ഷാർജ വിമാനത്താവളത്തിൽ എത്തിയിരുന്നു. എട്ട്​ മണിയായിരുന്നു സമയമെങ്കിലും 9.45ന്​ പുറപ്പെടുമെന്ന്​ ആദ്യം അറിയിച്ചു. ഇതിന്​ ശേഷം മൂന്ന്​ തവണ സമയം മാറ്റി. 11 മണിയോടെ യാത്രക്കാരെ വിമാനത്തിൽ എത്തിക്കാൻ ബസിൽ കയറ്റി. എന്നാൽ, അരമണിക്കൂർ ബസിൽ ഇരുത്തിയ ശേഷം തിരിച്ചിറക്കി. എയർ ഇന്ത്യ എക്സ്​പ്രസ്​ ഉദ്യോഗസ്ഥർ ആരും വ്യക്​തമായ മറുപടി തന്നില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു.

സ്ത്രീകളും കുട്ടികളും അടക്കം 150 ലേറെ യാത്രക്കാരുണ്ടായിരുന്നു. മറ്റു രാജ്യങ്ങളിൽ നിന്ന്​ ട്രാൻസിസ്റ്റ്​ യാത്രക്കായി എത്തിയവരും കുടുങ്ങി. അടിയന്തരമായി നാട്ടി​ലെത്തേണ്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സാ​ങ്കേതിക പിഴവാണെന്നായിരുന്നു അറിയിപ്പ്​ ലഭിച്ചത്​. കൃത്യമായ വിവരങ്ങൾ കൈമാറാൻ ഉദ്യോഗസ്ഥരാരും എത്തിയില്ലെന്നും ചോദ്യങ്ങൾക്ക്​ മറുപടി ലഭിച്ചില്ലെന്നും യാത്രക്കാർ ആരോപിച്ചു. ഒടുവിൽ ഉച്ചക്ക്​ 2.30ഓടെയാണ്​ വിമാനം പുറപ്പെട്ടത്​.

എയർ ഇന്ത്യ എക്സ്​പ്രസ്​ വിമാനം വൈകൽ പതിവായിരിക്കുകയാണ്​. കഴിഞ്ഞ മാസം പലതവണ വിമാനം വൈകിയിരുന്നു. 29 മണിക്കൂർ വരെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയ സംഭവങ്ങളും അടുത്തിടെയുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight delayair India ExpressKannur-Sharjah flight
News Summary - After six and a half hours, the Kannur flight took off from Sharjah
Next Story