നാലു പതിറ്റാണ്ടിെൻറ പ്രവാസം മതിയാക്കി കാസിം വേളത്തേക്ക്
text_fieldsകെ.പി. കാസിം
അജ്മാന്: 40 വര്‍ഷത്തെ പ്രവാസം മതിയാക്കി കാസിം സ്വദേശമായ വേളത്തേക്ക് മടങ്ങുന്നു. 1981 നവംബറിലാണ് വേളം ശാന്തിനഗര്‍ താഴെകുളങ്ങര പൊയില്‍ കെ.പി. കാസിം നാടുവിടുന്നത്. പത്തു ദിവസത്തോളം ബോംബയില്‍ താമസിച്ച ശേഷമാണ് ദുബൈ വിമാനം കയറുന്നത്. അറബി വീട്ടില്‍ പാചകക്കാരനായിട്ടായിരുന്നു തുടക്കം. പിന്നീട് അറബി കുടുംബം ബഹ്റൈനിലേക്ക് താമസം മാറിപ്പോയി.
ആറുവര്‍ഷത്തോളം ഈ കുടുംബത്തോടൊപ്പമായിരുന്നു ജോലി. അവര്‍ തന്നെ ശരിപ്പെടുത്തി നൽകിയ മറ്റൊരു സ്പോന്സറുടെ കീഴിലേക്ക് പിന്നീട് ജോലി മാറി. ഓഫിസ് ബോയ് ആയിട്ടായിരുന്നു നിയമനം. അധികം വൈകാതെ ആ ജോലിയും നഷ്ടപ്പെട്ടു. തുടര്‍ന്നുള്ള ജോലി അന്വേഷണത്തില്‍ വീണ്ടും മറ്റൊരു അറബി വീട്ടില്‍ പാചകക്കാരനായി കയറി.
ഒരു മാസത്തെ താല്കാലിക ഒഴിവിലായിരുന്നു നിയമനം. ആ ജോലി നഷ്ടപ്പെട്ടപ്പോള്‍ അവിടുത്തെ അറബിയുടെ മകന് ഇടപെട്ട് അബൂദബി എയര്‍പോര്‍ട്ടില്‍ ജോലി ശരിയാക്കാനിരിക്കെയാണ് ഷാര്‍ജയിലെ കെട്ടിടത്തിലേക്ക് ജോലിക്കായി സ്പോന്സര് തിരികെ വിളിക്കുന്നത്. ഷാര്‍ജയിലെ ജോലി പുതിയ അനുഭവങ്ങളും നല്ല സുഹൃത്തുക്കളെയും സമ്മാനിച്ചു. ജോലിയാവശ്യാര്‍ഥം യു.എ.ഇയിലെത്തുന്ന നിരവധി പേര്‍ക്ക് അത്താണിയായിരുന്നു കാസിംക്ക. നിരവധിപേരെ വിസിറ്റ് വിസയില്‍ കൊണ്ടുവന്നു ജോലിയാക്കി നല്‍കാനും ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. വേളത്തുകാരുടെ ജീവകാരുണ്യ പ്രസ്ഥാനമായ പ്രവാസി അസോസിയേഷെൻറ (പാസ്) ചെയര്മാന് കൂടിയായ കാസിംക്ക നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
ഒമാനില്‍ ജോലി ചെയ്യുന്ന രണ്ടു ആണ്മക്കളും ഒരു പെണ്‍കുട്ടിയും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. നാട്ടിലെത്തിയാലും മത സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമാകാനാണ് താല്പര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

