നാലര പതിറ്റാണ്ട് പ്രവാസം; മുഹമ്മദ് ഇസ്മായില്‍ നാട്ടിലേക്ക്
text_fieldsമുഹമ്മദ്
ഇസ്മായില്‍
അബൂദബി: നാലരപ്പതിറ്റാണ്ടുമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1979 ഒക്ടോബര്‍ പത്തിനാണ് തൃശൂർ സ്വദേശി എം.എ. മുഹമ്മദ് ഇസ്മയില്‍ അബൂദബിയില്‍ എത്തുന്നത്. തിരുവനന്തപുരത്തുനിന്ന് അബൂദബി അല്‍ ബതീന്‍ വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ പ്രതീക്ഷയുടെ ഭാണ്ഡക്കെട്ട് മാത്രമായിരുന്നു കൂട്ട്. അക്കാലത്ത് നാട്ടിൽനിന്ന് ഗള്‍ഫിലെത്തുന്നവർക്ക് വിമാനത്താവളത്തില്‍നിന്ന് വരവേല്ക്കുന്നതുമുതല് ഭക്ഷണവും താമസവുമെല്ലാം അതാത് നാട്ടുകാരുടെ വകയായിരിക്കും.
മുഹമ്മദ് ഇസ്മായില്‍
1960കളില്‍ ലോഞ്ചില്‍ വന്നിറങ്ങിയ പിതാവ് അഹ്മദ് മുസ്ല്യാരുടെ പാത പിന്‍പറ്റിയാണ് മുഹമ്മദ് ഇസ്മയിലും പ്രവാസത്തിലേക്ക് പറക്കുന്നത്. തൃശൂര്‍ അണ്ടത്തോട് പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍നിന്നുള്ള ഇസ്മയിലന് പക്ഷേ, കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. കാര്യമായ ജോലിയൊന്നുമില്ലാതെ അലയേണ്ടിവന്നത് രണ്ടുവര്‍ഷം. 1982ല്‍ നാഷനല്‍ ഡ്രില്ലിങ് കമ്പനിയില്‍ റിഗ്ഗര്‍ ഹെല്‍പ്പറായാണ് തുടക്കം. പത്തുവര്‍ഷത്തോളം ഈ കമ്പനിയില്‍ ജോലി ചെയ്തു. തുടര്‍ന്ന് അല്‍ മന്‍സൂരി സ്പെഷലൈസ്ഡ് എന്‍ജിനീയറിങ് കമ്പനിയില്‍ എ.ഡി.ടി ഇന്‍സ്പെക്ടര്‍ ആയി 33 വർഷം. കമ്പനിയുടെ ആവശ്യാര്‍ഥം ഖത്തറിലും അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു. മറ്റ് എമിറേറ്റുകളിലും ജോലി ചെയ്തിട്ടുണ്ട്.
ഈ രാജ്യവും അതിന്റെ ഭരണാധികാരികളും വിദേശികള്‍ക്ക് നല്കുന്ന പരിഗണനയാണ് ഇക്കാലമത്രയും സന്തോഷത്തോടെ ജോലി ചെയ്യാന്‍ സാധിച്ചതിന് പിന്നിലെന്ന് ഇസ്മയില്‍ സ്മരിക്കുന്നു. അബൂദബി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മുഖേന കുടുംബ സമേതം ഹജ്ജ് നിര്‍വഹിക്കാനും സാധിച്ചു.
പ്രാദേശിക മഹല്ല് കമ്മിറ്റികളുമായി സഹകരിച്ചും സേവന പ്രവര്‍ത്തനം നടത്തിവരുന്നു. പ്രവാസത്തിലും കുടുംബസമേതമായിരുന്നു ജീവിതം. നാട്ടിലെത്തിയാല്‍ കൃഷിയുമായി സജീവമാകണമെന്നാണ് ആഗ്രഹം. കുട്ടിയത്ത് സാറയാണ് മാതാവ്. ഭാര്യ സൈറ. ഇഷ്ഫാഖ്, ഇസ്ദിഹാര്‍ സുല്‍ത്താന, ഇഹ്സാന്‍ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

