Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​റു മാ​സം നീ​ണ്ട...

ആ​റു മാ​സം നീ​ണ്ട ബ​ഹി​രാ​കാ​ശ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ നി​യാ​ദി സെ​പ്​​റ്റം​ബ​ർ മൂന്നിന് ഭൂമിയിലേക്ക്

text_fields
bookmark_border
ആ​റു മാ​സം നീ​ണ്ട ബ​ഹി​രാ​കാ​ശ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ നി​യാ​ദി സെ​പ്​​റ്റം​ബ​ർ മൂന്നിന് ഭൂമിയിലേക്ക്
cancel

ദു​ബൈ: ആ​റു മാ​സം നീ​ണ്ട ബ​ഹി​രാ​കാ​ശ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ യു.​എ.​ഇ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സെ​പ്​​റ്റം​ബ​ർ മൂ​ന്നി​ന്​ ഭൂ​മി​യി​ലേ​ക്ക്​ തി​രി​ക്കു​മെ​ന്ന്​​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെ​ന്‍റ​ർ (എം​ബി.​ആ​ർ.​എ​സ്.​സി) അ​റി​യി​ച്ചു. നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സ്റ്റീ​ഫ​ൻ ബോ​വ​ൻ, വാ​റ​ൻ ഹോ​ബ​ർ​ഗ്, റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി ആ​ൻ​ഡ്രി ഫെ​ദീ​വ്​ എ​ന്നി​വ​രാ​ണ്​ നി​യാ​ദി​ക്കൊ​പ്പം ഭൂ​മി​യി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​വ​ർ. സ്​​പേ​സ്​ എ​ക്സ്​ ക്രൂ ​ഡ്രാ​ഗ​ൺ ​പേ​ട​ക​ത്തി​ൽ സെ​പ്​​റ്റം​ബ​ർ ര​ണ്ടി​ന്​ ഇ​വ​ർ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ യാ​ത്ര തി​രി​ക്കും.

സെ​പ്​​റ്റം​ബ​ർ മൂ​ന്നി​ന്​ ഫ്ലോ​റി​ഡ​യി​ലെ താം​പ തീ​ര​ത്ത്​ പേ​ട​കം ലാ​ൻ​ഡ്​ ചെ​യ്യും. തി​രി​കെ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം സ്​​പേ​സ്​ നി​ല​യ​ത്തി​ൽ എ​ത്തി​യ ക്രൂ7 ​നി​യാ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ൽ​നി​ന്ന് ബാ​ക്കി​ ദൗ​ത്യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രു​ന്നു. ലാ​ൻ​ഡി​ങ്ങി​ന്​ മു​ന്നോ​ടി​യാ​യി കാ​ലാ​വ​സ്ഥ പ്ര​വ​ച​നം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ നാ​സ വി​ല​യി​രു​ത്തി​വ​രു​ക​യാ​ണ്. മാ​ർ​ച്ച്​ ര​ണ്ടി​നാ​ണ്​ നി​യാ​ദി​യും കൂ​ട്ട​രും ആ​റു മാ​സം നീ​ളു​ന്ന ദൗ​ത്യ​ത്തി​നാ​യി ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക്​​ യാ​ത്ര തി​രി​ച്ച​ത്. ഇ​തി​ന​കം 200ഓ​ളം പ​രീ​ക്ഷ​ണ​ങ്ങ​ളും ഗ​വേ​ഷ​ണ​ങ്ങ​ളും സം​ഘം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISROEarthspace missionNASANiadi
News Summary - After completing its six-month long space mission, Niadi returned to Earth on September 3.
Next Story