Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒന്നരവര്‍ഷത്തിനു ശേഷം...

ഒന്നരവര്‍ഷത്തിനു ശേഷം ക്രൂയിസ് കപ്പലുകള്‍ എത്തുന്നു

text_fields
bookmark_border
ഒന്നരവര്‍ഷത്തിനു ശേഷം ക്രൂയിസ് കപ്പലുകള്‍ എത്തുന്നു
cancel

അബൂദബി: ഈ വർഷത്തെ ടൂറിസം സീസണ് തുടക്കം കുറിച്ച്​ സെപ്റ്റംബർ ഒന്നു മുതൽ അബൂദബിയിൽ ക്രൂയിസ് കപ്പലുകൾ എത്തിത്തുടങ്ങുമെന്ന് അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പ് അറിയിച്ചു.

ഒന്നരവര്‍ഷത്തിനു ശേഷമാണ് വിദേശ സഞ്ചാരികളുമായി​ ക്രൂയിസ് കപ്പലുകള്‍ അബൂദബിയില്‍ നങ്കൂരമിടാന്‍ എത്തുന്നത്.

സായിദ് പോർട്ടിൽ 2019ൽ 192 ക്രൂയിസ് കപ്പലുകളിലായി അഞ്ചുലക്ഷം സന്ദർശകരാണെത്തിയത്. വിവിധ രാജ്യങ്ങളിൽനിന്ന് അബൂദബിയിലെത്തുന്ന സഞ്ചാരികൾ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്​സിനെടുത്തവരായിരിക്കണം. എല്ലാ കോവിഡ് പ്രതിരോധ മുൻകരുതലുകളും പാലിക്കുകയും വേണം. സാധാരണയായി ഒക്ടോബർ മുതൽ മേയ് വരെ നടക്കുന്ന അബൂദബിയിലെ പരമ്പരാഗത ക്രൂയിസ് സീസൺ ഒന്നര വർഷത്തെ ഇടവേളക്കുശേഷം ഇക്കുറി സെപ്റ്റംബർ ഒന്നിനാണ് ആരംഭിക്കുന്നത്.

അബൂദബിയിലെത്തുന്ന ക്രൂയിസ് സഞ്ചാരികൾക്ക് സർ ബനിയാസ് ദ്വീപിലെ സ്​റ്റോപ് ഓവറിലെ കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരവും ഈ വർഷത്തെ പ്രത്യേകതയാണ്. പ്രകൃതി മനോഹരമായ സർബനിയാസ് ദ്വീപ് അബൂദബിയിലെ വന്യജീവി സങ്കേതമാണ്. അബൂദബി നഗരാതിർത്തിയിലെ അൽ ക്വാന ടൂറിസ്​റ്റ് കേന്ദ്രവും ക്രൂയിസ് സഞ്ചാരികളെ ആകർഷിക്കാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ships
News Summary - After a year and a half, cruise ships arrive
Next Story