കാൽനൂറ്റാണ്ടിെൻറ പ്രവാസശേഷം നൗഷാദ് ഇന്ന് ഒരുമനയൂരിലേക്ക്
text_fieldsനൗഷാദ്
അബൂദബി: കാൽനൂറ്റാണ്ട് പ്രവാസ ജീവിതത്തിന് വിരാമമിട്ട് തൃശൂർ ചാവക്കാട് ഒരുമനയൂർ പാറാട്ടുവീട്ടിൽ നൗഷാദ് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങും. ശാന്തപുരം ഇസ്ലാമിയ കോളജിലെ പഠനത്തിനുശേഷം ബിരുദാനന്തര ബിരുദവും ബി.എഡും പൂർത്തിയാക്കി പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അറബിക് അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് 1996ൽ സന്ദർശക വിസയിൽ ദുബൈയിലെത്തിയത്.
ദുബൈ അൽ ഹബ്തൂർ മോട്ടോഴ്‌സിൽ പബ്ലിക്ക് റിലേഷൻ ഓഫിസറായാണ് തുടക്കം. ഇറാഖ്, ഈജിപ്ത്, ഫലസ്തീൻ രാജ്യങ്ങളിലെ സഹപ്രവർത്തകർക്കൊപ്പമുള്ള സഹവാസത്തിനിടെ വേഗത്തിൽ അറബി ഭാഷയിലെ സംസാരം സ്വായത്തമാക്കി. 1999 മേയ് 15ന് അബൂദബി ഫണ്ട് ഫോർ ഡെവലപ്‌മെൻറ് എന്ന സർക്കാർ സ്ഥാപനത്തിലേക്ക് ജോലിമാറി. നീണ്ട 22 വർഷത്തെ സേവനത്തിനു ശേഷമാണ് ഈ സ്ഥാപനത്തിൽനിന്ന് മടങ്ങുന്നത്. ദ്വിഭാഷ സെക്രട്ടറിയായും സ്വിഫ്റ്റ് അഡ്മിനിസ്‌ട്രേറ്ററായുമാണ് ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നത്. തൊഴിൽ മികവിന് ഇേൻറണൽ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അബൂദബി ഇസ്ലാമിക് കൾചറൽ സെൻററിൽ വീക്കെൻഡ് കൾചറൽ സ്റ്റഡീസ് അധ്യാപകനായും സേവനമനുഷ്ഠിച്ചു. പ്രവാസ ജീവിതത്തിനിടയിൽ കേരളത്തിെൻറ വിവിധ മേഖലകളിൽ നിന്നുള്ള കുട്ടികൾക്ക് അറിവുപകരാനായതും നേട്ടം. വിവിധ സാമൂഹിക കൂട്ടായ്മകളിൽ നേതൃപരമായ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അബൂദബിയിലെ ഒരുമ ഒരുമനയൂർ ജനറൽ സെക്രട്ടറി, നോർത്ത് ഒരുമനയൂർ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി, ഐ.സി.സി അബൂദബി മുറൂർ ഏരിയ എക്‌സിക്യൂട്ടിവ് മെംബർ, തൃശൂർ ജില്ല അസോസിയേഷൻ എക്‌സിക്യൂട്ടിവ് മെംബർ, ചാവക്കാട് അസോസിയേഷൻ എക്‌സിക്യൂട്ടിവ് മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചു.
പ്രാദേശിക സംഘടനകളിൽ റിലീഫ്-ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു. പ്രവാസ ജീവിതത്തിെൻറ സിംഹഭാഗവും അബൂദബിയിൽ കുടുംബസമേതമായിരുന്നു. മലപ്പുറം ജില്ലയിലെ കാഞ്ഞിരമുക്ക് സ്വദേശിനി സഈദയാണ് ഭാര്യ. മക്കൾ: നാജിഹ്, മാജിദ, നദ, നാസ്വിഹ്, ആസിം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

