Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

നാ​ലു​പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വാ​സം; മ​ട​ക്ക​ര​യി​ലേ​ക്ക് മ​ട​ങ്ങി ബ​ഷീ​ർ

text_fields
bookmark_border
നാ​ലു​പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വാ​സം; മ​ട​ക്ക​ര​യി​ലേ​ക്ക് മ​ട​ങ്ങി ബ​ഷീ​ർ
cancel

അ​ബൂ​ദ​ബി: സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന അ​ബ്ദു​ൽ ബ​ഷീ​ർ മ​ട​ക്ക​ര പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. സൗ​ദി അ​റേ​ബ്യ​യി​ലും യു.​എ.​ഇ​യി​ലു​മാ​യി 40 വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. 1987ൽ ​സൗ​ദി അ​റേ​ബ്യ​യി​ൽ സെ​യി​ൽ​സ്മാ​ൻ ജോ​ലി​യി​ലാ​ണ് പ്ര​വാ​സ​ത്തി​ന്റെ തു​ട​ക്കം. എ​ട്ടു​വ​ർ​ഷ​ക്കാ​ലം അ​വി​ടെ ജോ​ലി ചെ​യ്തു. ഈ ​കാ​ല​യ​ള​വി​ൽ ഹ​ജ്ജും ഉം​റ​യും നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ച്ച​ത് അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു. 1995ൽ ​യു.​എ.​ഇ​യി​ലെ​ത്തി. ചെ​റി​യ ജോ​ലി​ക​ൾ ആ​യി​രു​ന്നെ​ങ്കി​ലും 30 വ​ർ​ഷ​ത്തി​നു​ശേ​ഷം ക​മ്പ​നി​യി​ൽ​നി​ന്ന് പി​രി​യു​മ്പോ​ൾ ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സ് ഓ​ഫി​സ​ർ ത​സ്തി​ക​യി​ലാ​ണു​ള്ള​ത്. 30 വ​ർ​ഷ​ക്കാ​ലം ഒ​രേ ക​മ്പ​നി​യി​ൽ​ത​ന്നെ ജോ​ലി ചെ​യ്തു​വെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

ക​ണ്ണൂ​ർ മാ​ട്ടൂ​ൽ മ​ട​ക്ക​ര അ​ബ്ദു​ൽ ക​രീം - ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ബ്ദു​ൽ ബ​ഷീ​റി​ന് പ്ര​വാ​സ ജീ​വി​തം ഹൃ​ദ്യ​മാ​ണ്. ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും മ​ക​നും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. മ​ക്ക​ൾ​ക്ക്​ എ​ല്ലാ​വ​ർ​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കി. മ​ക​ൻ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ് ആ​യി യു.​എ.​ഇ​യി​ൽ​ത​ന്നെ ജോ​ലി ചെ​യ്യു​ക​യാ​ണ്. മാ​ട്ടൂ​ൽ മ​ൻ​ശ​അ, ത​ളി​പ്പ​റ​മ്പ് അ​ൽ മ​ഖ​ർ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​കാ​രി​യാ​ണ് അ​ദ്ദേ​ഹം. ഐ.​സി.​എ​ഫ് യൂ​നി​റ്റ് ഡി​വി​ഷ​ൻ ഭാ​ര​വാ​ഹി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​ൽ നാ​ദ്സി​യ ഡി​വി​ഷ​ൻ എ​സ്.​ഡി.​സി സെ​ക്ര​ട്ട​റി​യാ​ണ്. ഐ.​സി.​എ​ഫ് നാ​ദ്സി​യ ഡി​വി​ഷ​ൻ, അ​ബൂ​ദ​ബി റീ​ജ​ൻ, ക​ണ്ണൂ​ർ ജി​ല്ല എ​സ്.​വൈ.​എ​സ് അ​ബൂ​ദ​ബി ഘ​ട​കം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സം​ഗ​മ​ത്തി​ൽ ഐ.​സി.​എ​ഫ് പ്ര​സി​ഡ​ൻ​റ് ഹം​സ അ​ഹ്സ​നി, സി​ദ്ദീ​ഖ് അ​ൻ​വ​രി, പി.​വി. അ​ബൂ​ബ​ക്ക​ർ മൗ​ല​വി, അ​മീ​ർ അ​ലി സ​ഖാ​ഫി, ഹ​മീ​ദ് പ​ര​പ്പ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - After a four-decade exile; Bashir returns to the other side
Next Story