പ്രവാസം മതിയാക്കി മരക്കാര്‍ ചങ്ങരംകുളത്തേക്കു മടങ്ങുന്നു
text_fieldsമരക്കാറും ഭാര്യ നഫീസയും
അജ്മാന്: 37 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് മരക്കാര്‍ പ്രിയതമയോടൊപ്പം സ്വദേശമായ ചങ്ങരംകുളത്തേക്ക് മടങ്ങുകയാണ്. 1984ലാണ് ചങ്ങരംകുളം മൂക്കുതല വടക്കുംമുറി കരുവാെൻറ വളപ്പില്‍ മൊയ്തുവിെൻറ മകന്‍ മരക്കാര്‍ ഗള്‍ഫിലേക്ക് വരുന്നത്. അജ്മാന് നുഐമിയയില്‍ സഹോദരന്‍ ഒരുക്കിയ ഗ്രോസറിയിലേക്കായിരുന്നു മരക്കാര്‍ ആദ്യമായി വന്നത്. മൂന്ന് വര്‍ഷത്തോളം ആ ഗ്രോസറി നടത്തി. പിന്നീട് അജ്മാന് നഗരത്തിനോടടുത്ത പ്രദേശത്ത് ഒരു മിച്ചര്‍ കമ്പനി ആരംഭിക്കുകയായിരുന്നു. രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ അജ്മാന് റുമൈലയില്‍ ഹോട്ടല്‍ വാങ്ങി നടത്തിപ്പ് തുടങ്ങി. ഹോട്ടലിൽ തിരക്കായതോടെ മിച്ചര്‍ കമ്പനി നിര്‍ത്തി പൂർണമായും ഹോട്ടലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നീണ്ട 33 വര്‍ഷം ഈ ഹോട്ടല്‍ നടത്തിയശേഷമാണ് മരക്കാര്‍ പ്രവാസം അവസാനിപ്പിക്കുന്നത്.
സ്വന്തമായ വീടും മറ്റു സൗകര്യങ്ങളും മക്കളുടെ പഠനവും വിവാഹവും എല്ലാം ഭംഗിയായി നടത്താന്‍ ഈ ഹോട്ടല്‍ നടത്തിപ്പ് മരക്കാര്‍ക്ക് തുണയായി. നാട്ടില്‍നിന്നും ജോലി തേടി എത്തുന്നവര്‍ക്ക് മരക്കാറുടെ സ്ഥാപനവും താമസസ്ഥലവും വലിയൊരു അത്താണിയായിരുന്നു. മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം സംതൃപ്തമായ ജീവിതമാണ് ഇദ്ദേഹത്തിന് സമ്മാനിച്ചത്. പ്രവാസത്തിനുമുമ്പ് 1979 ലാണ് പുന്നയൂര്‍ക്കുളം കടിക്കാട് സ്വദേശിനി നഫീസ മരക്കാറുടെ ജീവിതസഖിയായി എത്തുന്നത്. ഫൈസല്‍, ഫസീന, ഫൗസിയ, അഫ്സല് എന്നീ നാലുപേരാണ് മക്കള്‍. ഇതില്‍ ഫൈസല്‍ അബൂദബിയിലും അഫ്സല് ദുബൈയിലും ജോലി ചെയ്യുന്നു. പ്രവാസമവസാനിപ്പിച്ച് നാട്ടിലെത്തിയാല്‍ മണ്ണിലേക്കിറങ്ങി കഴിയുന്ന കൃഷികള്‍ ചെയ്യണമെന്ന ആഗ്രഹമാണ് മരക്കാര്‍ക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

