Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.എം.ഡി.സിയിൽ 34 വർഷം; സന്തോഷത്തോടെ കമാലുദ്ദീൻ നാട്ടിലേക്ക്
text_fieldsbookmark_border
അബൂദബി: നാഷനൽ മറൈൻ ഡ്രഡ്ജിങ് കമ്പനിയിൽ 34 വർഷത്തെ സേവനത്തിനൊടുവിൽ സന്തോഷവും സംതൃപ്തിയുമായി കമാലുദ്ദീൻ നാട്ടിലേക്ക് മടങ്ങുന്നു. തിരുവനന്തപുരം വർക്കല സ്വദേശിയായ കമാലുദ്ദീൻ അബ്ദുൽ സത്താർ 1986 ജനുവരി നാലിനാണ് അബൂദബിയിലെത്തിയത്. മിന പോർട്ടിൽ മെസഞ്ചറായിരുന്നു തുടക്കം.
1992 ആഗസ്റ്റ് 17 ന് എൻ.പി.സി.സി (ഇപ്പോൾ എൻ.എം.ഡി.സി) യിൽ ഉദ്യോഗസ്ഥനായി. ഡോക്യുമെന്‍റ് കൺട്രോളർ പദവിയിൽനിന്ന് വിരമിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. അബ്ദുൾ സത്താർ-ആബിദ ബീവി ദമ്പതികളുടെ മകനാണ്. ഏക മകൻ സാബിർ അബൂദബി ആർ.ഒ.വിയിൽ സർവേ എഞ്ചിനീയറാണ്. വർക്കല രഘുനാദപുരം സ്വദേശിയാണ് കമാലുദ്ദീൻ അബ്ദുൾ സത്താർ.
Next Story

