വാദി ദൈദ് നിറഞ്ഞൊഴുകിയത് 30 വർഷത്തിന് ശേഷം
text_fieldsവാദി ദൈദ് നിറഞ്ഞൊഴുകുന്ന ദൃശ്യം -റിയാസ് മുട്ടാഞ്ചേരി
ഷാർജ: ദൈദ് നിവാസികൾക്ക് കഴിഞ്ഞ പ്രളയദിവസങ്ങൾ ആകാംക്ഷയുടേതായിരുന്നു. കാരണം 30 കൊല്ലത്തിനിടയിൽ ദൈദിലെ ഏറ്റവും വലിയ വാദിയായ 'വാദി ദൈദ്' കവിഞ്ഞു. വർഷങ്ങളായി ഇവിടെ ജോലിചെയ്യുന്ന പ്രവാസികൾക്കും സ്വദേശികൾക്കും ഇത് പുതിയ അനുഭവമായിരുന്നു. പുലർച്ചെ അഞ്ചിന് തുടങ്ങിയ ഒഴുക്ക് ഏതാണ്ട് വൈകീട്ട് വരെ നീണ്ടുനിന്നു. നീരൊഴുക്ക് കാണാൻ ഏറെ പേർ എത്തിച്ചേർന്നതായി ഇവിടെ ജോലി ചെയ്യുന്ന കോഴിക്കോട് മുട്ടാഞ്ചേരി സ്വദേശി റിയാസ് 'ഗൾഫ് മാധ്യമ'ത്തിനോട് പറഞ്ഞു. ഫുജൈറ കൽബ മേഖലകളിൽ പെയ്ത അത്ര മഴ ഇവിടെ ഉണ്ടായില്ലെങ്കിലും ദൈദിലെ മറ്റു വാദികൾ നിറഞ്ഞൊഴുകി.നിറഞ്ഞ വാദിയിലെ വെള്ളം ടൗണിലേക്ക് കയറാൻ തുടങ്ങിയതോടെ ആകാംക്ഷ ആശങ്കക്ക് വഴിമാറി. റോഡും ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയിലാകുകയും മലയാളികളുടേതടക്കം നിരവധി സ്ഥാപനങ്ങൾ അടച്ചിടേണ്ട സ്ഥിതിയുമുണ്ടായി. ദൈദ് പട്ടണത്തിലെ വലിയ മസ്ജിദിൽ വെള്ളിയാഴ്‌ച പ്രാർഥന അടക്കം നിർത്തിവെച്ച സാഹചര്യം ഉണ്ടായി. വൈകീട്ടോടെ വാദിയിലെ ഒഴുക്ക് കുറഞ്ഞുവന്നെങ്കിലും ജനവാസകേന്ദ്രങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറിയത് ജനജീവിതം ദുസ്സഹമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

